Crime: കൂട്ടുകാരിയുമായി വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ചു;പാസ്റ്റർ അറസ്റ്റിൽ

കുട്ടിയെ ഭീഷണി പ്പെടുത്തി ആരോടും പറയരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി വീട്ടിൽ ചെന്ന് അന്ന് സഹോദരിയോട്  കാര്യങ്ങൾ പറഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 06:18 PM IST
  • കുട്ടിയെ ഭീഷണി പ്പെടുത്തി ആരോടും പറയരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു
  • പെൺകുട്ടി വീട്ടിൽ ചെന്ന് അന്ന് സഹോദരിയോട് കാര്യങ്ങൾ പറഞ്ഞിരുന്നു
  • സ്കൂളിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് വിധേയമാക്കി
Crime: കൂട്ടുകാരിയുമായി വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ചു;പാസ്റ്റർ  അറസ്റ്റിൽ

തിരുവനന്തപുരം: തൻറെ സുഹൃത്തിനൊപ്പം വീട്ടിലെത്തിയ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ.വിതുര സ്വദേശി ബെഞ്ചമിൻ (68) നെയാണ് വിതുര പോലീസ് അറസ്റ്റു ചെയ്തത്.ആറ് മാസം മുമ്പ് കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടിൽ പോയ കുട്ടിയെ വീട്ടിനകത്തെ റൂ മിൽ കൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് കുട്ടിയെ ഭീഷണി പ്പെടുത്തി ആരോടും പറയരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി വീട്ടിൽ ചെന്ന് അന്ന് സഹോദരിയോട്  കാര്യങ്ങൾ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് വിധേയമാക്കിയതോടെയാണ് കുട്ടിയുടെ ദുരനുഭവം പുറത്തറിയുന്നത്.

Also Read: കോതമം​ഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തുടർന്ന് വിതുര പോലീസിന് പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ബെഞ്ചമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി ഇന്ന് വൈകുനേരം  റിമാൻഡ് ചെയ്യും.

Crime: വീട്ടമ്മമാർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അയച്ചപ്പോള്‍ പിശക് പറ്റിയെന്ന് വൈദീകൻ

കണ്ണൂർ: സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദീകനെതിരെ നടപടി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെയാണ്  പള്ളിയുടെ ചുമതലകളിൽ നിന്നും മാറ്റിയത്. ഇടവകയിലെ മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

ALSO READ: നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ളതാണ് അടയ്ക്കാത്തോട് പള്ളി. ഇതേ തുടർന്ന് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിന് പരാതി നൽകി. നാനൂറിലധികം വനിതകളുള്ള ഗ്രൂപ്പാണിത്.  പരാതിയെ തുടർന്ന് വൈദീകനെ ചുമതലയിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News