Murder: ക്വട്ടേഷൻ നൽകി കാമുകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നു; 24 കാരിയായ അധ്യാപിക അറസ്റ്റിൽ!

Mumbai Murder: നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്. ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 10:14 AM IST
  • ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ
  • കൊല്ലപ്പെട്ടത് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിരുന്ന പ്രിയങ്ക റാവത്താണ്
  • സംഭവത്തിൽ പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത് ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
Murder: ക്വട്ടേഷൻ നൽകി കാമുകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നു; 24 കാരിയായ അധ്യാപിക അറസ്റ്റിൽ!

മുംബൈ: Mumbai Murder: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ അധ്യാപിക മുബൈയിൽ അറസ്റ്റിൽ. കൊല്ലപ്പെട്ടത് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിരുന്ന പ്രിയങ്ക റാവത്താണ്. ഇവർക്ക് 29 വയസായിരുന്നു. പ്രിയങ്കയെ കൊലപ്പെടുത്താൻ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് അധ്യാപികയായ നികിത മത്കർ കൃത്യം നിർവഹിച്ചത്. സംഭവത്തിൽ പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത് ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്. ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ പ്രിയങ്കയ്ക്ക് ഇവരുടെ ബന്ധത്തെ കുറിച്ചുള്ള വിവരം എവിടെ നിന്നും കിട്ടി എന്ന കാര്യത്തിൽ വ്യക്തതയില്ല.  പ്രിയങ്ക ഇക്കാര്യം സ്വന്തം കുടുംബത്തോടോ അല്ലെങ്കിൽ ദേവവ്രതിന്റെ കുടുംബത്തോടോ പറഞ്ഞിരുന്നില്ല.

Also Read: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ! 

ദേവവ്രതിന്റെ കാമുകിയായ നികിത സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപികയാണ്. നികിത ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത് ഇന്റർനെറ്റിലൂടെയാണ് അതും രണ്ടു മാസത്തോളമുള്ള കഠിന പരിശ്രമത്തിനൊടുവിൽ.  ആദ്യം ഗൂഗിളിലും പിന്നീട് ഫെയ്സ്ബുക്കിലുമാണ് ക്വട്ടേഷൻ സംഘത്തിനായി നികിത തിരഞ്ഞത്.  ജോലി കഴിഞ്ഞ് മടങ്ങവേ രാത്രി പത്തുമണിയോടെ പ്രിയങ്കയെ പൻവേൽ റെയിൽവേ സ്റ്റേഷനു പുറത്തുവച്ച് ക്വട്ടേഷൻ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.  ക്വട്ടേഷൻ തുകയായ മൂന്നു ലക്ഷത്തിൽ രണ്ടു ലക്ഷം രൂപ നികിത സംഘത്തിന് മുൻകൂട്ടി നൽകിയിരുവെങ്കിലും പോലീസ് കണ്ടെത്തുകയായിരുന്നു.

Also Read: ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും

 

അറസ്റ്റിലായവരിൽ നികിത ജോലി ചെയ്യുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ, ക്വട്ടേഷൻ സംഘാംഗങ്ങളായദീപക് ദിൻകർ ചോഖണ്ഡെ, പങ്കജ് നരേന്ദ്ര കുമാർ യാദവ്,  റാവത്ത് രാജു സോനോൺ എന്നിവരുമുണ്ട്. എല്ലാവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.  നികിത ജോലി ചെയ്യുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ നടത്തിപ്പുകാരൻ പ്രവീണുമായി നികിതയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു.  ഇയാളാണ് ക്വട്ടേഷൻ സംഘവുമായുള്ള ഇടപാടിന് മധ്യസ്ഥത നിന്നത്.  കൊല നടന്ന ദിവസം താനെയിൽ നിന്നും ലോക്കൽ ട്രെയിൽ ക്വട്ടേഷൻ സംഘത്തിനൊപ്പം പ്രവീണും സഞ്ചരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News