വധശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി കുഴഞ്ഞുവീണു; ആത്മഹത്യ ശ്രമത്തിനും കേസ്

ഗുരുതര പരിക്കുകളോടെ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 09:12 PM IST
  • ഗുരുതര പരിക്കുകളോടെ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുന്നു
  • ആറോളം ഒതളങ്ങ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തതെന്ന് പോലീസ്
വധശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി കുഴഞ്ഞുവീണു; ആത്മഹത്യ ശ്രമത്തിനും കേസ്

കൊല്ലം: അയിരൂർ സ്റ്റേഷനിൽ വധശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി കുഴഞ്ഞുവീണു. ഇടവ മാങ്ങാട്ട് വിള വീട്ടിൽ അനിൽ (26) ആണ് കുഴഞ്ഞു വീണത്. ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അനിൽ. അങ്കണവാടിയിൽ നിന്നും കുട്ടികളെ കൂട്ടി വീട്ടിലേയ്ക്ക് വരികയായിരുന്ന ഇടവ പാറയിൽ മലവിള വീട്ടിൽ വിഷ്ണു(27)വിനെയാണ് അനിൽ  വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഗുരുതര പരിക്കുകളോടെ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. 18 ന് വൈകിട്ട് 3 മണിയോടെയാണ് ഇടവ പാറയിൽ വച്ച് റോഡിൽ തടഞ്ഞു നിർത്തി ഇയാൾ വിഷ്ണുവിനെ ആക്രമിച്ചത്.
കഴിഞ്ഞദിവസം സ്റ്റേഷനിൽ എത്തിയ പ്രതി താനാണ് അനിലിനെ വെട്ടിയത് എന്ന് പറഞ്ഞയുടൻ കുഴഞ്ഞു വീഴുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ് പറഞ്ഞു. ആറോളം ഒതളങ്ങ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 
വധ ശ്രമം കൂടാതെ ആത്മഹത്യ ശ്രമത്തിനും  പൊലീസ് കേസെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News