Thrissur murder: തിരുവോണദിനത്തിൽ തൃശൂരിൽ രണ്ട് കൊലപാതകങ്ങൾ

വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 03:54 PM IST
  • വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു
  • കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്
  • വീട്ടുടമ ലോറൻസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
  • ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു
Thrissur murder: തിരുവോണദിനത്തിൽ തൃശൂരിൽ രണ്ട് കൊലപാതകങ്ങൾ

തൃശൂർ: തിരുവോണദിനത്തിൽ തൃശൂരിൽ രണ്ടിടത്ത് കൊലപാതകങ്ങൾ (Murder). വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ബന്ധു അനൂപിനെ പിടികൂടി.

മാസങ്ങളായി വീട്ട് വാടക നൽകാത്തതിനെത്തുടന്ന് സൂരജും വീട്ടുടമ ലോറൻസും തമ്മിൽ തർക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും വാടകക്കാരെ ഇറക്കിവിട്ട് വീട്ടിൽ താമസിക്കാനെത്തി. തർക്കം പരിധി വിട്ടതോടെ ഇരുമ്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിക്കുകയായിരുന്നു. 

ALSO READ: Thiruvallam Murder: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു

ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛൻ ശശിധരനും സഹോദരൻ സ്വരൂപും തൃശൂർ മെഡിക്കൽ കോളേജിൽ (Medical college) ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സൂരജ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ മൂന്ന് പേരെ കാട്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരനായ സുരേഷ് കുത്തേറ്റ് മരിച്ചു.  കുടുംബപ്രശ്നത്തെത്തുടന്ന് സുരേഷും സുരേഷിന്റെ ചെറിയച്ഛന്റെ മകൻ അനൂപും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അനൂപ് വഴക്കുണ്ടാക്കിയിരുന്നു. രാവിലെ അനൂപിനോട് സംസാരിക്കാൻ പോയ സുരേഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News