Crime News : നെടുമങ്ങാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

Nedumangadu Temple Robbery : ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകര വീട്ടിൽ 20 വയസുള്ള രഞ്ജിത് , 16 വയസ്‌ പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 02:48 PM IST
  • നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
  • ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ 20 വയസുള്ള രഞ്ജിത് , 16 വയസ്‌ പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
  • ഒരു മാസത്തിനുള്ളിൽ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ ഇവർ കവർച്ച നടത്തിയിരുന്നു.
Crime News : നെടുമങ്ങാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

നെടുമങ്ങാട്  നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ 20 വയസുള്ള രഞ്ജിത് , 16 വയസ്‌ പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. ഒരു മാസത്തിനുള്ളിൽ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ ഇവർ കവർച്ച നടത്തിയിരുന്നു.

ഇത് കൂടാതെ ഇവരുടെ പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. നവംബർ 24ന് പുലർച്ചെ 12:30 ന് പാങ്കാവ് ശ്രീധർമ്മ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് ഇവർ പണം കവരുകയായിരുന്നു. ഇത് കൂടാതെ മൂഴി മണ്ണയിൽ ദേവീക്ഷേത്രം , കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം , തിരിച്ചിറ്റൂർ ശിവക്ഷേത്രം , താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിയിടങ്ങളിലും പ്രതികൾ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.

ALSO READ: മൂന്നാറിൽ ആനസവാരി കേന്ദ്രത്തിൽ പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിൽ

സംശയാസ്പതമായ രീതിയിൽ കണ്ട പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനെ തുടർന്നാണ് മോഷണം നടത്തിയതായി  പ്രതികൾ സമ്മതിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ എസ്. സതീഷ്കുമാർ,  എസ് ഐ മാരായ ശ്രീനാഥ്, സൂര്യ കെ ആർ , റോജോമോൻ, സി പി ഒമാർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News