Bengaluru: യുവാവ് കട്ടിലിനടിയിൽ മണിക്കൂറുകളോളം കാത്തിരുന്ന് ഭാര്യയുടെ കാമുകനെ കുത്തി കൊന്നു. ബംഗളൂരുവിലെ (Bengaluru) ആന്ധ്രഹള്ളിയിൽ വ്യാഴാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു രോഹിത് നഗർ സ്വദേശി ഭരത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിക്കമംഗളൂരു ജില്ലയിലെ താരികേരിനടുത്തുള്ള ഹോഷള്ളി തണ്ടെയിൽ താമസിച്ചിരുന്ന ശിവരാജ് എന്ന ശിവകുമാറാണ് (27) കൊല്ലപ്പെട്ടത്.
ബുധനാഴ്ച്ച രാത്രി 9 മണിയോടെയാണ് ഭരത് തന്റെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്നത്. വ്യാഴാഴ്ച്ച വെളുപ്പിന് 3 മണിവരെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഭരത് വീട്ടിലെത്തിയ ശിവരാജിനെ കുത്തുകയായിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഭരതും ഭാര്യയും വിവാഹിതരായത് (Marriage). ഭരത് ഒരു മരപണിക്കാരനായിരുന്നു. ഇരുവരും ബംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു.
ALSO READ: ചിറ്റാരിക്കലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും മക്കളും കാമുകന്മാരും അറസ്റ്റിൽ
ഇരുവർക്കും 2 മക്കളാണുള്ളത്. ഭരത്തിന്റെ ഭാര്യ വിനുതയുടെ ഗ്രാമത്തിൽ നിന്നുള്ള ആളാണ് കൊല്ലപ്പെട്ട ശിവരാജ്. മൂന്ന് വര്ഷം മുമ്പ് ജോലി അന്വേഷിച്ച് ബംഗളൂരുവിലെത്തിയ (Bengaluru) ശിവകുമാർ വിനുതയെ സന്ദർശിച്ചിരുന്നു. ശിവരാജ് വിനുതയുടെ വീട്ടിലാണ് ഒരാഴ്ചയോളം താമസിച്ചിരുന്നതും. വിനുത തന്നെ ശിവരാജിന് ജോലിയും സംഘടിപ്പിച്ച് കൊടുത്തിരുന്നു. ഷെസ്വാഹം ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു.
ALSO READ: Kasargod Firing: അധോലോക സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് പോലീസുകാർക്ക് പരിക്ക്
ആദ്യം ശിവരാജ് പ്രണയാഭ്യർഥന നടത്തിയപ്പോൾ വിനുത നിഷേധിച്ചെങ്കിലും ആത്മഹത്യാ ഭീഷണിയ്ക്ക് മുമ്പിൽ സ്വീകരിക്കുകയായിരുന്നു. ഭാര്യയുടെ പ്രണയ ബന്ധത്തെ കുറിച്ച് അറിഞ്ഞ ഭാരതിന് ശിവരാജിനോട് പക തോന്നുകയായിരുന്നു. വിനുത വീട് ഉപേക്ഷിച്ച് ആന്ധ്രഹള്ളിയിൽ ഒറ്റയ്ക്ക് താമസിക്കാനും ആരംഭിച്ചു. ഈ വീട്ടിലെത്തിയാണ് ഭാരത് ശിവരാജിനെ കൊലപ്പെടുത്തിയത്.
ALSO READ: വീട് പണിക്കായി തറകുഴിച്ചപ്പോൾ അസ്ഥികൂടങ്ങൾ, കൊലപാതകമെന്ന് പോലീസ്
കൊലപാതക (Murder) ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പ്രതി ശ്രമിച്ചെങ്കിലും മനം മാറ്റം വന്നതിനെ തുടർന്ന് അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...