സിറ്റിങ്ങിന് ഹാജരായില്ല: പോക്സോ കേസിൽ പ്രതിയായ സിഐക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ താക്കീത്

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് പീഡിപ്പിച്ചത്. പീഡനവിവരം പെൺകുട്ടി പ്രതിശ്രുതവരനോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്. അന്ന് പെൺകുട്ടി താമസിച്ചിരുന്നത് കോഴിക്കോട് ഫറോക്കിലായിരുന്നു. ഇത് സംബന്ധിച്ച് ഫറോക്ക് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ പെൺകുട്ടിയെയും പ്രതിശ്രുതവരനെയും അന്നത്തെ സി.ഐ അലവി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു.

Edited by - Zee Malayalam News Desk | Last Updated : Oct 22, 2022, 01:31 PM IST
  • പീഡനവിവരം പെൺകുട്ടി പ്രതിശ്രുതവരനോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്.
  • ഒരു തവണ ഉദ്യോഗസ്ഥന്‍റെ പേര് എഴുതി വെച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
  • അടുത്ത തവണ ഹാജരായില്ലങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കമ്മീഷൻ അംഗം പറഞ്ഞു.
സിറ്റിങ്ങിന് ഹാജരായില്ല: പോക്സോ കേസിൽ പ്രതിയായ സിഐക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ താക്കീത്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം പോക്സോ കേസിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ സി.ഐ അലവിക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ താക്കീത്. അടുത്ത മാസം 18 ന് ചേരുന്ന സിറ്റിങ്ങിൽ ഹാജരായില്ലങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജുഡിഷ്യൽ മെമ്പർ കെ ബൈജുനാഥ് പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ ഇടപെടൽ.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് പീഡിപ്പിച്ചത്. പീഡനവിവരം പെൺകുട്ടി പ്രതിശ്രുതവരനോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്. അന്ന് പെൺകുട്ടി താമസിച്ചിരുന്നത് കോഴിക്കോട് ഫറോക്കിലായിരുന്നു. ഇത് സംബന്ധിച്ച് ഫറോക്ക് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ പെൺകുട്ടിയെയും പ്രതിശ്രുതവരനെയും അന്നത്തെ സി.ഐ അലവി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. 

Read Also: Tiger attack in Wayanad: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം; തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കൊന്നു

തുടർന്ന് കേസിന്‍റെ നാൾവഴികളിൽ അത്രയും പെൺകുട്ടിയെയും കുടുംബത്തെയും ഉദ്യോഗസ്ഥൻ സാമൂഹ്യമാധ്യമത്തിൽ അപമാനിക്കാൻ ശ്രമിക്കുകയും, മോഷണക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തന്നാണ് പരാതി. ഒരു തവണ ഉദ്യോഗസ്ഥന്‍റെ പേര് എഴുതി വെച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥനോട് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയത്. എന്നാൽ ഉദ്യോഗസ്ഥൻ ഹാജാരാകാത്തതിനാൽ കമ്മീഷൻ അന്ത്യാശാസന നൽകി. അടുത്ത തവണ ഹാജരായില്ലങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കമ്മീഷൻ അംഗം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News