കൊച്ചി : നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ മൊഴി മാറ്റിപ്പറയാൻ പരാതിക്കാരിക്ക് പണം വാഗ്ദാം ചെയ്തെന്ന് ആരോപണം. കേസിലെ മുഖ്യപ്രതിയായ റോയി വയലാട്ടിന്റെ പ്രതിനിധിയെന്ന് അവകാശപ്പെട്ടെത്തിയ അഭിഭാഷകൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് പരാതിക്കാരിയുടെ ആരോപിക്കുന്നത്.
കോഴിക്കോട് എത്തിയാണ് അഭിഭാഷകന്‍ തന്നെ സമീപിച്ചതെന്നും എത്ര പണം വേണമെങ്കിലും നൽകാമെന്ന് പറഞ്ഞെന്നും പരാതിക്കാരി പറഞ്ഞു. റോയിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ പരാതി ഒത്തുതീർപ്പാക്കണമെന്ന് അഭിഭാഷകൻ പറഞ്ഞെന്നും പരാതിക്കാരി ആരോപിക്കുന്നു.
ALSO READ : POCSO Case : നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: റോയി വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അഞ്ജലിയുമായി സൗഹൃദമുള്ള അഭിഭാഷകനാണ് തന്നെ സമീപിച്ചതെന്നും ഇതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരാതിക്കാരി സി മലയാളം ന്യൂസിനോട് പറഞ്ഞു.
അതേസമയം കേസിൽ അഞ്ജലിയെ ഉടൻ പോലീസ് ചോദ്യം ചെയ്യും. അഞ്ജലിയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. അഞ്ജലിക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളും പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.