പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഗര്‍ഭിണിയാക്കിയ ഒ​ഡി​ഷ സ്വ​ദേ​ശി​ അ​റ​സ്​​റ്റിൽ

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 05:00 PM IST
  • കേസിൽ‌ കൂടുതൽ അന്വേഷണം നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്.
  • കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് നിർണ്ണായകമായത്
  • അറസ്റ്റിലായ ഒഡീഷ(odisha) സ്വദേശിയുടെ ബന്ധങ്ങൾ. ഇയാൾക്കെതിരെ നേരത്തെ സമാന സ്വഭാവത്തിലുള്ള കേസുകളുണ്ടെങ്കിൽ അത് തുടങ്ങിയ എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കും.
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഗര്‍ഭിണിയാക്കിയ ഒ​ഡി​ഷ സ്വ​ദേ​ശി​  അ​റ​സ്​​റ്റിൽ

കു​ന്നം​കു​ളം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗര്‍ഭിണിയാക്കിയ കേ​സി​ല്‍ ഒ​ഡി​ഷ സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ഡി​ഷ ഗ​ഞ്ചാം ജി​ല്ല സ്വ​ദേ​ശി സി​ബ​ദാ​സി​നെ​യാ​ണ് (22) പോലീസ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച്‌ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പെണ്‍കുട്ടി ഒ​ഡി​ഷ സ്വ​ദേ​ശിയായ സിബദാസിനൊപ്പം ആ​ന്ധ്ര​യി​ലേ​ക്ക് പോ​യ​താ​യ വി​വ​ര​മ​റി​യു​ന്ന​ത്.

 

ALSO READകാമുകിയെ വെട്ടിനുറുക്കി ചുമരിലൊളിപ്പിച്ച യുവാവ് അറസ്റ്റിൽ

 

പി​ന്നീ​ട് ആ​ന്ധ്ര​യി​ലും ഒ​ഡി​ഷ​യി​ലും പോ​യി പോലീസ്(Police) നേരിട്ട് അ​ന്വേ​ഷ​ണം ന​ട​ത്തിയെങ്കിലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇതിനിടെ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പെണ്‍കുട്ടി തു​ട​ര്‍​ന്ന് അ​മ്മ​യോ​ടൊ​പ്പം  പോല സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യും ചെ​യ്തു.വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പ്രതി പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ കൊ​ണ്ടു​പോ​യി വി​ജ​യ​വാ​ഡ​യി​ല്‍ വെ​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നായിരുന്നു മൊഴി. പിന്നീട് പലസ്ഥലങ്ങളിലായി ഒളിവിലായിരുന്ന പ്രതിയെ ഏറെ പണിപെട്ടാണ് കുന്നംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 

ALSO READകല്ലമ്പലത്തെ യുവതിയുടെ മരണം: കൊലപാതകമെന്ന് ബന്ധുക്കൾ,കേസന്വേഷണം കൂടുതല്‍ ദിശകളിൽ

 

അതേസമയം കേസിൽ‌ കൂടുതൽ അന്വേഷണം നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്. അറസ്റ്റിലായ ഒഡീഷ(odisha) സ്വദേശിയുടെ ബന്ധങ്ങൾ. ഇയാൾക്കെതിരെ നേരത്തെ സമാന സ്വഭാവത്തിലുള്ള കേസുകളുണ്ടെങ്കിൽ അത് തുടങ്ങിയ എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കും. ഒഡീഷ പോലീസിനോടും ഇതിനുള്ള സഹായം കുന്നംകുളം പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ്  സൂചന. വർഷങ്ങളായി കേരളത്തിൽ കൂലി പണിയെടുത്താണഅ പ്രതി ജീവിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News