Palakkad bank robbery: സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവർച്ച; ഏഴ് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് സൂചന

ഷട്ടർ പൊളിച്ച് ഗ്ലാസ് വാതിൽ തകർത്താണ് കവർച്ച നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 05:17 PM IST
  • ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോംഗ് റൂമിൻ്റെ അഴികൾ മുറിച്ച് മാറ്റുകയായിരുന്നു
  • സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി
  • തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്
  • വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
Palakkad bank robbery: സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവർച്ച; ഏഴ് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് സൂചന

പാലക്കാട്: ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ (Locker) കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണവും 18,000 രൂപയുമാണ് കവർന്നത്. ഷട്ടർ പൊളിച്ച് ഗ്ലാസ് വാതിൽ തകർത്താണ് കവർച്ച. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ  ക്രെഡിറ്റ് സൊസൈറ്റിയിലെ കവർച്ച കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ (Police) പ്രാഥമിക നി​ഗമനം.

രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ചയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലോക്കറിലുള്ള  സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കി. ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളവർ ആകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് ഭരണ സമിതി ആരോപിക്കുന്നത്.

ALSO READ: Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയ്ക്ക് പിന്നിൽ ഇതര സംസ്ഥാന ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ലോക്കർ ഉൾപ്പെടെ തകർക്കാൻ മുൻപരിചയം ഉള്ളവരാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോംഗ് റൂമിൻ്റെ അഴികൾ മുറിച്ച് മാറ്റുകയായിരുന്നു. ബാങ്കിൽ സിസിടിവി (CCTV) ഉണ്ടായിരുന്നുവെങ്കിലും അതിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചത്. ശനിയും ഞായറും ലോക്ക്ഡൗണായതിനാൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News