Mylapra Murder : പത്തനംതിട്ടയിൽ വയോധികനായ വ്യാപാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ; 9 പവന്റെ മാല കാണ്മാനില്ല

Pathanamthitta Mylapra Murder : കൈലി മുണ്ടും ഷർട്ടും ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ജോർജിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 02:44 PM IST
  • കൊലപാതകത്തിന് ഉപയോഗിച്ച കൈലി മുണ്ടും ഷർട്ടും പോലീസ് കണ്ടെടുത്തു.
  • ഇന്നലെ ഡിസംബർ 30നാണ് ജോർജിനെ തന്റെ വ്യാപാര സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Mylapra Murder : പത്തനംതിട്ടയിൽ വയോധികനായ വ്യാപാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ; 9 പവന്റെ മാല കാണ്മാനില്ല

പത്തനംതിട്ട : മൈലപ്രയിൽ വയോധികനായ വ്യവസായിയെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കൊല്ലപ്പെട്ട ജോർജിന്റെ കഴുത്തിൽ ഉണ്ടായിരുന്നു ഒമ്പത് പവന്റെ മാലയും കൈയ്യിലും വ്യാപാര സ്ഥാപനത്തിലുമുണ്ടായിരുന്ന പണം അപഹരിക്കപ്പെട്ടുയെന്ന് പോലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് ജോർജിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൈലി മുണ്ടും ഷർട്ടും ഉപയോഗിച്ച് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കൈലി മുണ്ടും ഷർട്ടും പോലീസ് കണ്ടെടുത്തു.

ഇന്നലെ ഡിസംബർ 30നാണ് ജോർജിനെ തന്റെ വ്യാപാര സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ നിലയിലും വായിൽ തുണി തുരുകിയ നിലയിലുമാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ മുറിവോ മറ്റ് ചതവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആന്തരികമായ ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന് പോസ്റ്റ്മോർട്ടം നടപടികളിലൂടെ അറിയാൻ സാധിക്കും

ALSO READ : Honour Killing: വിവാഹശേഷവും പ്രണയബന്ധത്തിൽ നിന്നും പിന്മാറിയില്ല; 17 കാരിയെ കൊന്ന അച്ഛൻ അറസ്റ്റിൽ

കൊലയ്ക്ക് പിന്നിൽ വൻ ആസുത്രണം ഉണ്ടന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. കേസിന് ആസ്പദമായി സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭ്യമായിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News