Sex Racket Arrested: പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽ പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20 പേർ!

Crime News: കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നടന്ന പരിശോധനയിലാണ് 20 പേരും പിടിയിലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 09:06 AM IST
  • പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽ പരിശോധന
  • കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളിൽ പിടിയിലായത് 20 പേരാണ്
Sex Racket Arrested: പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽ പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20 പേർ!

കൊച്ചി: എറണാകുളം ജില്ലയിൽ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് മിന്നൽ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളിൽ  പിടിയിലായത് 20 പേരാണ്. 

Also Read: പാലക്കാട് കാറും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം!

കഴിഞ്ഞ ദിവസം കടവന്ത്രയിൽ നിന്ന് അറസ്റ്റിലായ പെൺവാണിഭ സംഘത്തിലെ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടന്ന പരിശോധനകളിലാണ് ഈ 20 പേരും പിടിയിലാകുന്നത്.

ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുളളവർ മുതൽ വിദ്യാർത്ഥിനികൾ വരെയുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്നു പേരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ കുറിച്ചു ;ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടവന്ത്ര പോലീസ് പിടികൂടിയത്.

Also Read: ശുക്രൻ തൃക്കേട്ട നക്ഷത്രത്തിലേക്ക്; ഇവരുടെ ജീവിതം മാറിമറിയും ഒപ്പം ഡബിൾ ധനനേട്ടവും!

ഇടപാടിന് പുസ്തകം സൂക്ഷിച്ചിരുന്ന സംഘം പെണ്‍കുട്ടികൾക്ക് പണം നൽകിയത് ഓണ്‍ലൈനിലൂടെയായിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർത്ഥിനികൾ മുതൽ പ്രായംചെന്ന സ്ത്രീകൾ വരെ ഈ സംഘത്തിലുണ്ട്. കഴിഞ്ഞ ദിവസം ആലുവയിൽ പന്ത്രണ്ടംഗ സംഘവും സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘവും അറസ്റ്റിലായിരുന്നു. ഇവർ ലഹരി ഇടപാടുകളിലെ കണ്ണികളാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News