Palakkad Accient: പാലക്കാട് കാറും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം!

Kalladikode Accident: ഇന്നലെ രാത്രിയാൻ അപകടം നടന്നത്. മൂന്നുപേർ സംഭവ സ്ഥലത്തുവച്ചും രണ്ടുപേർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 06:49 AM IST
  • കല്ലടിക്കോട് അയ്യപ്പൻ കാവിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം
  • കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളാണ് മരിച്ചത്
Palakkad Accient: പാലക്കാട് കാറും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം!

പാലക്കാട്: കല്ലടിക്കോട് അയ്യപ്പൻ കാവിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളാണ് മരിച്ചത്.  പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

Also Read: സംസ്ഥാന സ്കൂൾ കായികമേള നവംബറിൽ; രാത്രിയും പകലും മത്സരങ്ങൾ, 'തക്കുടു' ഭാഗ്യചിഹ്നം

അപകടത്തിൽ കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറി.  അപകടത്തിൽ കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ്, മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു, വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ്, മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

മരിച്ച വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോ ഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‍മുറി വീട്ടിൽ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് മരിച്ച വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകനാണ് മരിച്ച അഫ്സൽ.

അപകടം നടന്നത് ഇന്നലെ രാത്രി 10:45 ഓടെയായിരുന്നു. അപകടത്തിൽ മൂന്നുപേർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചെന്നാണ് പോലീസ് പറഞ്ഞത്.  ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി രണ്ടുപേർ കൂടി മരിച്ചു. 

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിത വേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവ സമയത്ത് ചെറിയ മഴയുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. കരിമ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കളെന്ന എസ്എച്ച് എം ഷഹീർ പറഞ്ഞത്.

സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാ സേനയെയും ആംബുലൻസിനെയും വിളിക്കുകയും തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കോങ്ങാടു നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News