തിരുവനന്തപുരം: Sudheesh Murder Case: പോത്തൻകോട് സുധീഷ് വധക്കേസിൽ (Sudheesh Murder Case) മുഖ്യപ്രതി രാജേഷ് പിടിയിൽ. ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഈ രാജേഷ്.
ഇതോടെ സുധീഷ് വധത്തിൽ (Sudheesh Murder) 11 പ്രതികളും അറസ്റ്റിലായി. സുധീഷ് വധക്കേസിൽ പിടിയിലായ പ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാത്രമല്ല വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജങ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നു.
Also Read: Sudheesh Murder: സുധീഷ് വധം : യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന നാല് പേർ പിടിയിൽ
സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്തത് ഒന്നാം പ്രതിയായ ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതും. പോത്തൻകോട് (Pothencode) എസ്എച്ച്ഒ കെ ശ്യാം, എസ്ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
പിടിയിലായ ഉണ്ണിയേയും മൂന്നാം പ്രതി ശ്യാമിനേയും വെമ്പായം ചാത്തമ്പാട് വച്ചാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു.
Also Read: Murder| തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ
അന്ന് സുധീഷിന്‍റെ (Sudheesh) കൂട്ടാളികൾ എറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്‍റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. നേരത്തെ സഹോദരി ഭര്‍ത്താവിനെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് ഇയാൾ ഈ ഒറ്റൽ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...