Rahul Missing Case: അത് രാഹുലോ? മുംബൈയിൽ നിന്നെത്തിയ ആ കത്ത് നൽകുന്ന പ്രതീക്ഷകൾ

മുംബൈയിൽ നിന്ന് മലയാളിയായ വസുന്ധരാ ദേവി എന്ന ഫ്രം അഡ്രസ്സിലാണ് രാഹുലിൻറെ മാതാവ് മിനിക്ക് കത്ത് വന്നത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 01:49 PM IST
  • രാഹുലിൻറെ അച്ഛൻറെ മരണവാർത്ത കണ്ടാണ് സാദൃശ്യമുള്ള കുട്ടിയെ കണ്ട കാര്യം ഓർമ്മ വന്നതെന്നും വസുന്ധരയുടെ കത്തിലുണ്ട്
  • കത്തും ഫോട്ടോയും മിനി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി
  • മുംബൈയിലെ ശിവാജി പാർക്കിൽ വെച്ച് രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്ന് കത്തിൽ
Rahul Missing Case: അത് രാഹുലോ? മുംബൈയിൽ നിന്നെത്തിയ ആ കത്ത് നൽകുന്ന പ്രതീക്ഷകൾ

ആലപ്പുഴ: 17 വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നിന്നും കാണാതായ രാഹുലിനെ മുംബൈയിൽ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു കത്ത്.  മുംബൈയിൽ നിന്നെത്തിയ ഫോട്ടോയും കത്തും രാഹുലിൻറെ അമ്മക്കാണ് ലഭിച്ചത്. ഇത് ആലപ്പുഴ എസ് പിക്ക് കൈമാറിയിട്ടുണ്ട്.

മുംബൈയിൽ നിന്ന് മലയാളിയായ വസുന്ധരാ ദേവി എന്ന ഫ്രം അഡ്രസ്സിലാണ് രാഹുലിൻറെ മാതാവ് മിനിക്ക് കത്ത് വന്നത്. മുംബൈയിലെ ശിവാജി പാർക്കിൽ വെച്ച്  രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്നാണ് കത്തിൽ.വിനയ് എന്നാണ് കുട്ടി പേര് പറഞ്ഞതെന്നും കത്തിലുണ്ട്. 

Also Read : Crime News: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന് അടിച്ചു കൊന്നു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥലയത്തിൽ എത്തിയതാണെന്നും പിതാവിനെ തേടി മുംബെയിൽ എത്തിയതെന്നും വിനയ് അറിയിച്ചതായും കത്തിലുണ്ട്. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് രാഹുലുമായി ഏറെ സാമ്യമുണ്ടെന്നും തങ്ങളുടെ മകനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അമ്മ മിനി പറയുന്നു

രാഹുലിൻറെ അച്ഛൻറെ മരണവാർത്ത കണ്ടപ്പോഴാണ് രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ട കാര്യം ഓർമ്മ വന്നതെന്നും വസുന്ധരയുടെ കത്തിലുണ്ട്. കത്തും ഫോട്ടോയും മിനി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവിന് കൈമാറി.

Also Read: പൂപ്പാറയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർക്ക് ജാമ്യം

2005 മേയ് 18നാണ് ആലപ്പുഴ ആശ്രമത്ത് വെച്ച് വീടിന് സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരൻ രാഹുലിനെ കാണാതാകുന്നത്. രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായതിൻറെ തൊട്ടടുത്ത ദിവസം പിതാവ് രാജു ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവിന്റെ മരണത്തിന്റെ ചടങ്ങുകൾ പൂർത്തിയാവുന്നതിന് മുമ്പ് ലഭിച്ച കത്തിൽ പ്രതീക്ഷ അർപ്പിച്ച് കഴിയുകയാണ് രാഹുലിന്റെ അമ്മ മിനി.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News