വെളുത്ത കാറും കറുത്ത പെണ്ണുമാണ് കിട്ടിയത്; ശാസ്താംകോട്ടയിലെ കൊലക്ക് ഭർത്താവിൻറെ കാരണം

2015 ജൂണ്‍ 17-നാണ് സംഭവം. ശാസ്താംകോട്ട കായലിൻറെ കല്ലുമൂട്ടില്‍ കടവിലാണ് ഷജീറയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ മരണം സംഭവിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 04:57 PM IST
  • ശാസ്താംകോട്ട കായലിൻറെ കല്ലുമൂട്ടില്‍ കടവിലാണ് ഷജീറയെ കണ്ടെത്തിയത്
  • അബോധാവസ്ഥയിൽ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം
  • പ്രതിയായ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു ഷജീറ
വെളുത്ത കാറും കറുത്ത പെണ്ണുമാണ് കിട്ടിയത്; ശാസ്താംകോട്ടയിലെ കൊലക്ക് ഭർത്താവിൻറെ കാരണം

കൊല്ലം:  എട്ടുവര്‍ഷം മുൻപ് നടന്ന ഒരു കുറ്റകൃത്യത്തിൻറെ കൂടെ ചുരുളഴിച്ചിരിക്കുകയാണ് പോലീസ്. യുവതിയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2015 ജൂണ്‍ 17-നാണ് സംഭവം. ശാസ്താംകോട്ട കായലിൻറെ കല്ലുമൂട്ടില്‍ കടവിലാണ് ഷജീറയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബോധാവസ്ഥയിൽ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ 2017 ൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. വിശദമായ അന്വേഷണത്തിലാണ് ഇയാൾ ഭാര്യയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്.പുനലൂർ വാളക്കോട് സ്വദേശിനിയാണ് മരിച്ച ഷജീറ.

Also Read: Raja Yoga 2023: രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും പ്രമോഷനും പുരോഗതിയും!

പ്രതിയായ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു ഷജീറ വിവാഹം കഴിഞ്ഞ് ഏഴാം മാസത്തിലാണ് ഷജീറ കൊല്ലപ്പെട്ടത്. ഇടയിൽ പല വട്ടവും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് ഷിഹാബ് നിരന്തരം പറഞ്ഞിരുന്നതായും ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഫോൺ ചെയ്യാൻ പോലും ഷജീറയെ ഇയാൾ അനുവദിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News