തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഉടൻ ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല. കഴിഞ്ഞ ദിവസമാണ് കാമുകനായിരുന്ന ഷാരോൺ രാജനെ കഷായത്തിഷ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഗ്രീഷ്മയ്ക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനാലാണ് കൊലപാതക കേസിലെ പ്രതിക്ക് ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തത്.
നേരത്തെ പോലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറി ലായിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ കേസ് കോടതി പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഗ്രീഷ്മമയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തത്. ഈ കേസ് പാറശ്ശാല കോടതിയുടെ പരിഗണിനയിലാണ്. കൂടാതെ ജാമ്യ വ്യവസ്ഥയിൽ ഗ്രീഷ്മ നെയ്യാറ്റികര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവെക്കുകയും വേണം. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് ഗ്രീഷ്മ. നേരത്തെ അട്ടക്കുളങ്ങര ജയിലിലായിരുന്ന ഗ്രീഷ്മയെ സഹതടവുകാരിയുടെ പരാതിയെ തുടർന്ന് മാവേലിക്കരയിലേക്ക് മാറ്റുകയായിരുന്നു.
കേസിൽ കൂട്ടു പ്രതികളായ അമ്മക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുറ്റ പത്രം നേരത്തെ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. 2022 ഒക്ടോബർ14-നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങളോളം അവശതകളോട് പൊരുതിയ ഷാരോൺ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസ് ഗ്രീഷമയിലേക്ക് എത്തിയതോടെയാണ് ചോദ്യം ചെയ്യലിൽ അന്വേഷണത്തിൻറെ ഗതി തന്നെ മാറിയത്. ഒക്ടോബർ 14-ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ഷാരോൺ തിരികെ വന്നത് ശാരീരികാസ്വസ്ഥതകളോടെയാണ്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം