ആലപ്പുഴ: ചേർത്തലയിൽ ഒരാഴ്ച മുൻപ് നവവധുവിനെ കുളുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26-നാണ് ചേർത്തല സ്വദേശി ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു.
ALSO READ: Goonda Attack: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു
കൊല്ലം സ്വദേശിയാണ് ഭർത്താവ് അപ്പുക്കുട്ടൻ ഭാര്യയുമൊത്ത് ചേർത്തലയിലാണ് താമസം. പ്രതിയുടെ അറസ്റ്റ് ചേർത്തല പോലീസ് രേഖപ്പെടുത്തി. പ്രതിയെ നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...