ഗുരുഗ്രാം: ഹരിയാനയിൽ ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു. ടാവുരു ഡിഎസ്പി സുരേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഹരിയാനയിലെ പച്ച്ഗാവിലായിരുന്നു സംഭവം. പ്രദേശത്തെ കുപ്പത്തൊട്ടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തൗഡു കുന്നിൽ അനധികൃത ഖനനം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ഡിഎസ്പി സ്ഥലത്ത് റെയിഡിനായി എത്തിയത്. രാത്രിയായിരുന്നു സംഭവം എന്നാണ് നിഗമനം. എന്നാൽ ഇതിൽ വ്യക്തതയില്ല.
Also Read: Toddy in School: കള്ളുമായി വിദ്യാർഥി സ്കൂളിൽ; കുപ്പിയുടെ അടപ്പ് പോയതും പണി പാളി
തൻറെ വാഹനത്തിന് സമീപം നിൽക്കുകയായിരുന്ന ഡിഎസ്പിയെ ട്രെക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം കയറ്റി ഇറക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിന് ശേഷം വാഹനം നിർത്താതെ പോയി. അതേസമയം ട്രക്ക് ഡ്രൈവർ ഒളിവിലാണ്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Haryana | Tawadu (Mewat) DSP Surendra Singh Bishnoi, who had gone to investigate an instance of illegal mining in Nuh, died after being run over by a dumper driver. Search operation is underway to apprehend the accused. Details awaited: Nuh Police pic.twitter.com/Q1xjdUPWE2
— ANI (@ANI) July 19, 2022
Also Read: കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റെതോ? ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
അതേസമയം സംഭവത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഹരിയാന പോലീസ് പ്രസ്താവ ഇറക്കി.കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന പോലീസ് ഉറപ്പുനൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...