Murder : കോഴിക്കോട് നാലര വയസ്സുകാരിയെ കൊന്ന കേസിൽ 31 വ‍ര്‍ഷങ്ങൾക്ക് ശേഷം വിധി; പ്രതിക്ക് ജീവപര്യന്തം തടവ്

സംഭവം നടന്ന് 31 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.  1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 06:20 PM IST
  • രണ്ടാം പ്രതിയായ ബീന എന്ന ഹസീനയ്ക്കാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്.
  • സംഭവം നടന്ന് 31 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.
  • 1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
Murder : കോഴിക്കോട് നാലര വയസ്സുകാരിയെ കൊന്ന കേസിൽ  31 വ‍ര്‍ഷങ്ങൾക്ക് ശേഷം വിധി; പ്രതിക്ക് ജീവപര്യന്തം തടവ്

കോഴിക്കോട്:  നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ചു. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയ്ക്കാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവം നടന്ന് 31 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. 1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. 

മിനി എന്ന് വിളിക്കുന്ന ശാരിയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. എറണാകുളം സ്വദേശിനിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽ നിന്നും കേസിലെ രണ്ടാം പ്രതിയായ ഷീന കുട്ടിയെ ദത്തെടുക്കുകയായിരുന്നു. കുട്ടിയുമായി കോഴിക്കോട് എത്തിയ ഇവർ വിവിധ ലോഡ്ജുകളിലായി താമസിച്ച് വരികെയായിരുന്നു.

ഇതിനിടയിൽ ഒന്നാം പ്രതി ഗണേശനും രണ്ടാം പ്രതി ഹസീനയും ചേർന്ന് ശാരിയെ ക്രൂരമായി മർദ്ദിക്കുകയും, തുടർന്ന് കുട്ടി മരണപ്പെടുകയും ആയിരുന്നു. സംഭവം നടന്ന 28 വര്ഷങ്ങൾക്ക് ശേഷമാണ് രണ്ടാം പ്രതിയായ ഹസീനയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ  വിചാരണയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

അതേസമയം കാസർകോട് മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. പതിനാറുകാരിയായ പെൺകുട്ടി രണ്ട് മാസം ​ഗർഭിണിയാണ്. പെൺകുട്ടിയുമായി മം​ഗലാപുരം ആശുപത്രിയിൽ ​ഗർഭഛിദ്രം നടത്താൻ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതിനാൽ കുട്ടിയെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ​ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയെയും കൂട്ടി ഇയാൾ ആദ്യം പോയത്. എന്നാൽ ആശുപത്രിയിൽ അധികൃതർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയുമായി ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതർ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. പ്രതി ആശുപത്രിയിൽ ഫോൺ നമ്പർ നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി മംഗലാപുരത്താണെന്ന വിവരം ലഭിച്ചത്.

കാഞ്ഞങ്ങാട് ആശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ സാധിക്കാതെ പോയതിനാലാണ് പെൺകുട്ടിയെ കൂട്ടി പ്രതി മം​ഗലാപുരത്തേക്ക് പോയത്. ഇവരുടെ പിന്നാലെ പോയ പോലീസ് പ്രതിയെ മം​ഗലാപുരത്തെ ആശുപത്രിയിൽ നിന്നും പിടികൂടുകയായിരുന്നു. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പോക്സോ വകുപ്പുകളടക്കം ചുമത്തിയാകും പ്രതിക്കെതിരെ കേസെടുക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News