ഹോട്ടൽ ശുചിമുറിയിൽ ഭക്ഷ്യവസ്തുക്കൾ : ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം, ഹോട്ടൽ ഉടമയും തൊഴിലാളികളും അറസ്റ്റിൽ

ടൂർ സംഘത്തിൽ പെട്ട ഡോക്ടറും സംഘവും പിലാത്തറയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു

Last Updated : May 16, 2022, 12:21 PM IST
  • ടൂർ സംഘത്തിൽ പെട്ട ഡോക്ടറും സംഘവും പിലാത്തറയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു
  • ഹോട്ടലിന് അരികെ നാല് ബാത്ത്റൂമുകളിൽ രണ്ടെണ്ണമാണ് തുറന്നു പ്രവർത്തിക്കുന്നത്
  • ശുചി മുറികളിലാണ് അരിയും പഞ്ചസാരയും മറ്റു പല വ്യഞ്ജന സാധനങ്ങളും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്
ഹോട്ടൽ ശുചിമുറിയിൽ ഭക്ഷ്യവസ്തുക്കൾ : ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം, ഹോട്ടൽ ഉടമയും തൊഴിലാളികളും അറസ്റ്റിൽ

കണ്ണൂർ: പിലാത്തറയിൽ ഹോട്ടൽ ശുചി മുറിയിൽ ഭക്ഷണ സാധനങ്ങൾ സുക്ഷിച്ചത് വീഡിയോയെടുത്ത ഡോക്ടർമാർക്ക് മർദ്ദനം.  കാസർകോട് ബന്തടുക്ക സ്വദേശിയായ ഡോക്ടർ സുബ്ബറായയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവർക്കുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ കെ.സി റസ്‌റ്റോറന്റിലെ ശുചി മുറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

ടൂർ സംഘത്തിൽ പെട്ട ഡോക്ടറും സംഘവും പിലാത്തറയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. എന്നാൽ ഹോട്ടലിന് അരികെ നാല് ബാത്ത്റൂമുകളിൽ രണ്ടെണ്ണമാണ് തുറന്നു പ്രവർത്തിക്കുന്നത്. മറ്റു രണ്ടു ശുചി മുറികളിലാണ് അരിയും പഞ്ചസാരയും മറ്റു പല വ്യഞ്ജന സാധനങ്ങളും സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതു വീഡിയോയിൽ പകർത്തിയ ഡോക്ടറെ ഹോട്ടൽ ഉടമ മുഹമ്മദ് മൊയ്തീനും മറ്റു തൊഴിലാളികളും ചേർന്ന് തടഞ്ഞു നിർത്തി മർദ്ദിക്കുകയും ഫോൺ ബലമായി പിടിച്ചു വാങ്ങി വീഡിയോ ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്യുകയുമായിരുന്നു.

 

പിന്നീട് പോകാൻ അനുവദിക്കാതെ ഡോക്ടറെയും കൂട്ടരെയും തടഞ്ഞുനിർത്തിയതിനെ തുടർന്ന് ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും കടയുടമ മുഹമ്മദ് മൊയ്തീൻ, സമീന തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിനോദയാത്ര സംഘത്തിലെ 31 പേരാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്.
അതിനിടെ ഹോട്ടൽ പൂട്ടാൻ ക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി. 

കെസി റസ്റ്റോറന്റിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ഹോട്ടലിൽ വേണ്ടത്ര ശുചിത്വംമില്ലെന്ന് ജീവനക്കാർ കണ്ടെത്തി. തുടർന്നാണ് ഹോട്ടൽ പൂട്ടിച്ചത്.  ശുചിത്വം ഉറപ്പാക്കിയ ശേഷം മാത്രം തുറന്നാൽ മതിയെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് പറഞ്ഞു.എന്നാൽ സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നാണ് ഹോട്ടൽ ഉടമയുടെ വാദം. അടച്ചുപൂട്ടിയ മുറിയിലാണ് ഭഷ്യവസ്തുക്കൾ സൂക്ഷിച്ചതെന്നും ഇദ്ദേഹം പറയുന്നു. 

ഇതിനു കടകവിരുദ്ധമായ കാര്യങ്ങളാണ് ഡോക്ടർ സുബ്ബറായിയും സംഘവും ചൂണ്ടിക്കാട്ടുന്നത് എലിയും പാമ്പും കയറാൻ സാധ്യതയുള്ള മുകൾ നിലയിലുള്ള തുറന്ന ബാത്ത്റൂമിലാണ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതെന്നും ഇതു ചോദ്യം ചെയ്തതിനാണ് തന്നെ മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 3 പേരടങ്ങുന്ന ടൂർ സംഘമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News