മലപ്പുറം : പത്താം ക്ലാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്നും പീഡിപ്പിച്ച ഗർഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. 24 വയസുള്ള പെൺകുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുള്ള ഒരു ബന്ധുവും ചേർന്നാണ് വിദ്യാർഥിനിയെ പീഡിനത്തിന് ഇരയാക്കിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനത്തിന് ഇരയായിയെന്നും ഗർഭിണിയാണെന്നും അറിഞ്ഞത്. പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്.
സംഭവത്തിൽ മങ്കട പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ സഹോദരനും ബന്ധുവിനുമെതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു. വീട്ടിലും പരിസരത്തും വെച്ചാണ് പെൺകുട്ടിയെ സഹോദരനും ബന്ധവും ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. വിദ്യാർഥിനിയെ ചൈൽഡ് ലൈനിനും മുമ്പിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...