കൊച്ചിയിൽ 2 വയസുകാരിക്ക് ക്രൂരമർദനം; ഗുരുതര പരിക്കുകളോടെ കുഞ്ഞ് വെന്റിലേറ്ററിൽ

തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 02:42 PM IST
  • തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്
  • ഗുരുതരാവസ്ഥയിലായ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ
  • തീവ്ര പരിചരണ വിഭാഗത്തിൽ
  • പരുക്ക് സംബന്ധിച്ച ദുരൂഹതയെത്തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു
കൊച്ചിയിൽ 2 വയസുകാരിക്ക് ക്രൂരമർദനം; ഗുരുതര പരിക്കുകളോടെ കുഞ്ഞ് വെന്റിലേറ്ററിൽ

കൊച്ചി : 2 വയസ്സുകാരിക്ക് ക്രൂര മർദനം. ഗുരുതര പരുക്കുകളോടെ പെൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്റർ സഹായം ഘടിപ്പിച്ചു.

തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്. രണ്ടാനച്ഛന്റെ മർദ്ദനമാണെന്നാണ് പ്രഥമിക സൂചന. അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികളിൽ വൈരുധ്യം. കളിക്കിടെ വീണെന്നാണ് ആദ്യം നൽകിയ മൊഴി. 

തലയോട്ടിക്ക് വരെ പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കൈ രണ്ട് ഒടിഞ്ഞ നിലയിലാണ്. പൊള്ളലേറ്റ പാടുകളുമുണ്ട്. നിരന്തരമായി പരിക്കുകളേറ്റ് പാടുകൾ കുട്ടിയുടെ ശരീരത്തിലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ കുട്ടി സ്വയം വരുത്തിയ പരിക്കാണെന്നാണ് അമ്മ ഡോക്ടർമാരോട് പറഞ്ഞത്.

പരുക്കിനെ സംബന്ധിച്ചുള്ള ദുരൂഹതയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടാനച്ഛൻ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് ബാക്കി അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News