ഇടുക്കി: നഴ്സറി സ്കൂൾ വിദ്യാർഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ അധ്യാപകൻ പിടിയിൽ. ഹൈദരാബാദിലെ സ്കൂളിൽ ജോലി ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുന്നതായി പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൊബൈലിൽ കുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ നഴ്സറി വിഭാഗത്തിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഇയാൾ. ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് കുട്ടികൾ അറിയാതെ ഇയാൾ പകർത്തി മൊബൈലിൽ സൂക്ഷിച്ചിരുന്നത്.
തനിക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ജോജുവിന്റെ സഹപാഠിയും അമ്മയും നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് ഇയാളെ വിളിച്ചുവരുത്തിയിരുന്നു. മറ്റ് യുവതികൾക്കും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ ഫോണിൽ നിന്ന് കുട്ടികളുടെ മുന്നൂറോളം ദൃശ്യങ്ങളും നൂറ്റിഎൺപതോളം ചിത്രങ്ങളും കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...