തിരുവനന്തപുരം: ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ കേസിൽ യുവാവ് പിടിയിൽ. നിരവധി ഗഞ്ചാ കേസ്സുകളിലെ പ്രതിയാണ് ഇപ്പോൾ ആന്റി നെർക്കോട്ടിക് സ്ക്വാഡിന്റെ പിടിയിൽ ആയത്. കഞ്ചാവ് വില്പന ഭവനഭേദനം മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയായ വെളിയംകോട് സാജു നിവാസിൽ സാബുവാണ് പിടിയിലായത്. നെല്ലിമൂട്ടിൽ ഒളിവിൽ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു പോലീസ് പറഞ്ഞു.
ഇയാളിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവും, ഇവ തൂക്കി വില്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. റൂറൽ എസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് ആൻ്റി നർക്കോട്ടിക് സ്ക്വാഡും, നെയ്യാറ്റിൻകര ഇൻസ്പെകടറും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ALSO READ: അച്ഛന്റെയും സഹോദരന്റേയും നിരന്തരമായ പീഡനം; 22 കാരി ഗർഭിണിയായപ്പോൾ കൊന്നു!
വ്യാജ തിരിച്ചറിയല്‍ കാര്‍ഡിൽ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് മോഷണം; പ്രതി പിടിയിൽ
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പേഴ്‌സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ ബാംഗ്ലൂരില്‍ നിന്നും മേപ്പാടി പോലീസ് പിടികൂടി. ബാംഗ്ലൂര്‍, ദേവനഹള്ളി സ്വദേശിയായ നാഗരാജിനെയാണ് ഒളിവില്‍ കഴിഞ്ഞുവരവേ സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.
ഒ.എല്‍.എക്‌സ് വഴി വില്‍പന നടത്തിയ മോഷ്ടിച്ച മൊബൈല്‍ ഫോണും, ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്ഥലത്തും ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാത്ത ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മാറി മാറി സഞ്ചരിച്ച് വിവിധ ഐഡിയില്‍ താമസിച്ച് മോഷണം നടത്തുന്ന പ്രതിയെ ഒരാഴ്ചയ്ക്കുള്ളില്‍ പിടിക്കാന്‍ കഴിഞ്ഞത് പോലീസിന്റെ പഴുതുകളടച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം. കേരളത്തിന് അകത്തും പുറത്തും സമാന രീതിയിലുള്ള നിരവധി കേസുകളുള്ള പ്രതിയാണ് നാഗരാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.