തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. പൂട്ട് തകർത്ത് ആണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും മോണിറ്ററും മോഷ്ടിച്ചു. ഒരു മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്. മദ്യ കുപ്പികൾ വലിച്ച് വാരിയിട്ട നിലയിൽ ആയിരുന്നു.
കംപ്യൂട്ടറിന്റെയും മറ്റ് കേബിളുകളും ഊരി മാറ്റിയ നിലയിൽ ആണ് കാണപ്പെട്ടത്. എത്ര രൂപയുടെ മദ്യം മോഷണം പോയെന്ന് സ്റ്റോക്ക് എടുത്താൽ മാത്രമേ അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
ALSO READ: ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; രണ്ട് പേർ പിടിയിൽ
പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്നാണ് വിദേശ മദ്യ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. വാമനപുരം എക്സൈസ് വകുപ്പിന്റെ കീഴിൽ വരുന്ന ഷോപ്പാണ്. പാലോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ പത്ത് മണിയോടെ ഷോപ്പ് മാനേജർ വന്നപ്പോൾ ഷട്ടറിൻ്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഇന്നലെ ഷോപ്പ് അവധിയായിരുന്നു. മദ്യം തറയിൽ ഒഴിച്ചിട്ടുള്ളതായും കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.