Sexual Assault: വർക്കലയിൽ എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം, പ്രതികൾ അറസ്റ്റിൽ

Sexual Assault to Russian Lady: തൻറെ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 33-കാരിയായ വനിതക്കാണ് അതിക്രമം നേരിട്ടത്. ചൊവ്വാഴ്ച രാത്രി 11.30 യോടെയായിരുന്നു സംഭവം

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 08:01 AM IST
  • തൻറെ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു അതിക്രമം
  • പ്രതികളെ കൊല്ലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്
  • കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Sexual Assault: വർക്കലയിൽ എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം, പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കേരളത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ രണ്ട് പേരെ  പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തൻ വീട്ടില്‍ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

Add Zee News as a Preferred Source

തൻറെ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 33-കാരിയായ വനിതക്കാണ് അതിക്രമം നേരിട്ടത്. ചൊവ്വാഴ്ച രാത്രി 11.30 യോടെയായിരുന്നു സംഭവം. വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ പ്രതികൾ പുറകെ എത്തി ശല്യം ചെയ്യുകയായിരുന്നു.  പിറകിൽ മറ്റൊരു വാഹനത്തിൽ എത്തിയ പ്രതികൾ ഹോൺ മുഴക്കിയതോടെ ഇവർ വാഹനം നിർത്തി.

ഇതോടെ പ്രതികൾ യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.  ഇതേ തുടർന്ന് യുവതി ബൈക്കിൻറെ നമ്പർ സഹിതം വർക്കല പോലീസിൽ പരാതി നൽകി. പ്രതികളെ കൊല്ലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News