വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം-പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 08:32 AM IST
  • മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്.
  • രാജന്‍ കടയടച്ച്‌ വീട്ടിലെത്താതായതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ച്‌ കടയില്‍ എത്തിയത്
  • ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം-പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കടയിൽ മരിച്ച നിലയിൽ വ്യാപാരിയെ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നതിനാൽ തുടക്കത്തിലെ കൊലപാതകം പോലീസ് സംശയിച്ചിരുന്നു.

വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിരുന്നു.

ALSO READ: Kozhikode Merchant Murder: കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് പാടുകൾ, സ്വർണ്ണവും പണവും നഷ്ടമായി

പതിനൊന്ന് കഴിഞ്ഞിട്ടും രാജന്‍ കടയടച്ച്‌ വീട്ടിലെത്താതായതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ച്‌ കടയില്‍ എത്തിയത്. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളും. കടക്കുള്ളില്‍ മല്പിടുത്തം നടന്ന ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെത്തി

മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി രാജൻ ബൈക്കില്‍ കടയലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ രാജനൊപ്പം മറ്റൊരാള്‍ കൂടി ബൈക്കിലുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News