പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്‌ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കൽപ്പറ്റ പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിൽ പ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ച് എഎസ്ഐയ്ക്ക് രക്ഷപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ വഴിയൊരുക്കിയെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ജൂലൈ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ALSO READ : POCSO Case : പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; ഡിജിപിക്ക് കത്ത് നൽകി കുട്ടിയുടെ അച്ഛൻ
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ ഊട്ടിയിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ മോശമായി പെരുമാറിയതില്‍ പെണ്‍കുട്ടി സിഡബ്ല്യുസിക്ക് പരാതി നല്‍തിയിരുന്നു. ഈ പരാതി സിഡബ്ല്യുസി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി. ഇതിനെ തുടർന്നാണ് എഎസ്ഐയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ എഎസ്‌ഐക്ക് എതിരെ എസ്‍സി എസ്‍ടി കമ്മീഷൻ കേസെടുത്തിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചിരുന്നു. കൂടാതെ എഎസ്‌ഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിക്ക് കത്തും നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയത്. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അച്ഛൻ ഡിജിപിക്ക് കത്ത് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...