തിരുവനന്തപുരം: ആറ്റിങ്ങലിൽ കുട്ടിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. മൺട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24-നാണ് സംഭവം. ആറ്റിങ്ങൽ പാലസ് റോഡിലുള്ള മോഡേൺ ബേക്കറിയിൽ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസ്വരം നഷ്ടപ്പെട്ടത് മാതാപിതാക്കൾ മനസ്സിലാക്കുന്നത്.
പള്ളിക്കൽ സ്വദേശിനി ആയ ഷെഫീനയുടെ കുട്ടിയുടെ പാദസ്വരമാണ് മോഷണം പോയത്. ബേക്കറിയിലെ സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ച സമയം ചാര നിറത്തിലുള്ള ചുരിദാർ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്നു മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ പോലീസ് ബസ് സ്റ്റാൻഡും പരിസരവും പരിശോധ നടത്തി. സംശയകരമായി കണ്ട സ്ത്രീയെ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചതിൽ ഇവരിൽ നിന്നും കൊലുസ് കണ്ടെടുക്കുകയായിരുന്നു.
തൃശൂർ വടക്കേക്കാട് ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു; കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി
വടക്കേക്കാട് കൊലപാതകത്തിൽ പ്രതി അക്മൽ കുറ്റം സമ്മതിച്ചു. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് വിവരിച്ചു. അതേസമയം പല മൊഴികളിലും അവ്യക്തത നിലനിൽക്കുന്നതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇരട്ട കൊലപാതകത്തിന് ശേഷം വീട് പൂട്ടി കടന്നു കളഞ്ഞ അക്മലിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു.തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...