കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

നെടുമങ്ങാട് വാണ്ട സ്വദേശിനിയായ വിനീതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  പ്രാഥമിക നിഗമനം അനുസരിച്ച് വിനീത ചോര വാർന്നാണ് മരണപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 05:22 PM IST
  • കഴുത്തിൽ കുത്തേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
  • നെടുമങ്ങാട് വാണ്ട സ്വദേശിനിയായ വിനീതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
    പ്രാഥമിക നിഗമനം അനുസരിച്ച് വിനീത ചോര വാർന്നാണ് മരണപ്പെട്ടത്.
  • കുറവൻകോണത്തെ ഒരു ചെടി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരിയാണ് വിനീത.
കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

THiruvananthapuram : പേരൂർക്കട കുറവൻകോണത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയമുണ്ട്. കഴുത്തിൽ കുത്തേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. നെടുമങ്ങാട് വാണ്ട സ്വദേശിനിയായ വിനീതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനം അനുസരിച്ച് വിനീത ചോര വാർന്നാണ് മരണപ്പെട്ടത്.

കുറവൻകോണത്തെ ഒരു ചെടി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരിയാണ്  വിനീത. ജോലി ചെയ്യുന്ന കേന്ദ്രത്തിൽ തന്നെയാണ് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് അവധി ദിവസമായിരുന്നെങ്കിലും ചെടിക്ക് വെള്ളം ഒഴിക്കാൻ വേണ്ടിയാണ് ചെടി വളർത്തൽ കേന്ദ്രത്തിൽ എത്തിയത്.

ALSO READ: Crime Updates|മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥൻറെ അഴുകിയ മൃതദേഹം

ചെടികൾ വാങ്ങാനായി രണ്ട് പേർ കടയിലെത്തിയെങ്കിലും കടയിൽ ആളില്ലെന്ന് ഉടമസ്ഥനെ അറിയിച്ചു.  സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ കടയിലേക്ക് പറഞ്ഞയച്ചു.  ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കത്തിൽ യുവാവ് മരിച്ച സംഭവം, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം

പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ആകുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല  കാണാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ യുവതിയുടെ കൈയിൽ 25000 രൂപയുണ്ടായിരുന്നുവെന്നും യുവതിയുടെ 'അമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News