Crime News: മോഷ്ടിച്ച മൊബൈലുമായി കടയിലെത്തിയ യുവാവ് പിടിയിൽ

Crime News: പാണ്ഡ്യാല്‍ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്.  പക്ഷെ ലോക്ക് ഉള്ളതിനാൽ ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞില്ല

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 10:23 AM IST
  • മോഷ്ടിച്ച മൊബൈലുമായി കടയിലെത്തിയ യുവാവ് പിടിയിൽ
  • ലോക്കഴിക്കാൻ ശ്രമിച്ച യുവാവ് ലോക്കപ്പിലായി
  • മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്
Crime News: മോഷ്ടിച്ച മൊബൈലുമായി കടയിലെത്തിയ യുവാവ് പിടിയിൽ

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഫോണിന്റെ ലോക്കഴിക്കാന്‍ കടയില്‍ എത്തിയതാണ് ലോക്കപ്പിലാകാൻ കാരണം. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 

Also Read: Crime News: കുപ്രസിദ്ധ മോഷ്ടാവ് റെമ്പോ രഞ്ജിത്ത് പിടിയിൽ

പാണ്ഡ്യാല്‍ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്.  പക്ഷെ ലോക്ക് ഉള്ളതിനാൽ ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞില്ല.  ശേഷം മോഷ്ടിച്ച ഫോണിന്റെ ലോക്ക് അഴിക്കാനായി കടയില്‍ കൊണ്ട് ചെന്നപ്പോള്‍ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്.  അതിനെ തുടർന്ന് മഞ്ചേശ്വരം എസ്ഐ അന്‍സാറും സംഘവും ഉടന്‍ സ്ഥലത്തെത്തുകയും  ഫര്‍ഹാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Also Read: Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

പോലീസ് ഫർഹാനെ ചോദ്യം ചെയ്തപ്പോൾ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.  തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.  കാസർഗോഡ് കുമ്പളയിൽ വാൻ കവർച്ചയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്തടുത്തുള്ള രണ്ട് വീടുകളിൽ നിന്നും 40 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും മോഷണം പോയിട്ടുണ്ട്. കുമ്പള സ്വദേശി വാസുദേവന്‍റേയും അയൽവാസി മോഹൻദാസിന്റെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News