കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അറുമരണം. ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കളായ സജീർ(18), സാനിറ (16) സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകൾ ഫാത്തിമ (രണ്ട് വയസ്), സക്കീനയുടെ മകൻ ഇർഫാന്റെ ഭാര്യ റംസീന (25) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ സക്കീനയുടെ മകൻ അജ്മൽ (നാല്), ഇർഫാന്റെ എട്ടു മാസം പ്രായമുള്ള ആൺകുട്ടി എന്നിവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വാഹനത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന സജീറിന്റെ സുഹൃത്ത് ചേറ്റുകുണ്ടിലെ ഇർഷാദ് (19) ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. സജീര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.
വൈകിട്ട് 6.25ന് ചേറ്റുകുണ്ടിലെ വീട്ടിൽ നിന്നും കാസർകോട്ടെ ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് കാസർകോട് കെഎസ്ടിപി റോഡിൽ നിർമാണം നടക്കുന്ന ഭാഗത്തേക്ക് കയറുന്നതിനിടെ കാർ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബേക്കൽ പൊലീസും കാഞ്ഞങ്ങാട് ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കാർ വെട്ടിപ്പൊളിച്ച് മറ്റുള്ളവരെ പുറത്തെടുത്തത്. റോഡിൽയുകയായിരുന്നു.