5 Habits for Good Sleep: നല്ല ഉറക്കത്തിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

5 Habits for Good Sleep:  ഇന്ന് പലര്‍ക്കും ഉറക്കമില്ല, അല്ലെങ്കില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ല. ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടെ നഷ്ടപ്പെടുന്നത് നമുക്ക് ഏറെ വിശ്രമം നല്‍കുന്നതും ഏറ്റവും അത്യാവശ്യവുമായ ഉറക്കം ആണ്

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 03:53 PM IST
  • ഇന്ന് പലര്‍ക്കും ഉറക്കമില്ല, അല്ലെങ്കില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ല. ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടെ നഷ്ടപ്പെടുന്നത് നമുക്ക് ഏറെ വിശ്രമം നല്‍കുന്നതും ഏറ്റവും അത്യാവശ്യവുമായ ഉറക്കം ആണ്
5 Habits for Good Sleep: നല്ല ഉറക്കത്തിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

5 Habits for Good Sleep: ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം ഏറെ അനിവാര്യമാണ്.   ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് നീങ്ങുകയും വ്യക്തി അചേഷ്ടനായി തന്‍റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ നാം ഉറക്കം എന്ന് പറയുന്നത്. 

നമ്മുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ അത്യാവശ്യമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഒരു ദിവസത്തെ ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ ഉറക്കത്തിനുള്ള സ്ഥാനം ഏറെ  പ്രധാനമാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ സുഖകരമായ ഉറക്കം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

Also Read:  Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കുന്നത്‌ അപകടം 

എന്നാല്‍, ഇന്ന് പലര്‍ക്കും ഉറക്കമില്ല, അല്ലെങ്കില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ല. ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടെ നഷ്ടപ്പെടുന്നത് നമുക്ക് ഏറെ വിശ്രമം നല്‍കുന്നതും ഏറ്റവും അത്യാവശ്യവുമായ ഉറക്കം ആണ്. 

Also Read:  Mars Transit 2023: അടുത്ത 3 മാസം ഈ രാശിക്കാര്‍ക്ക് തകര്‍പ്പന്‍ സമയം!! സമ്പത്ത് വര്‍ഷിക്കും

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്. അതായത്, ചിലര്‍ക്ക് എത്രനേരം കിടന്നാലും ഉറക്കം വരില്ല. ചിലരിൽ ഉറക്കക്കുറവ് മൂലം നിരവധി മാനസിക-ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെപ്പോലും സാരമായി ബാധിക്കും. 

നല്ല ഉറക്കം ലഭിക്കാന്‍ എന്ത് ചെയ്യണം. ചില മാറ്റങ്ങള്‍ നമ്മുടെ ദിനചര്യയില്‍ വരുത്തുന്നത് അല്ലെങ്കില്‍ നമ്മുടെ ചില ശീലങ്ങള്‍ മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിയ്ക്കും. രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുന്ന 5 ആരോഗ്യകരമായ ശീലങ്ങൾ അറിയാം. ഒപ്പം രാത്രിയില്‍  ഗാഢനിദ്ര ആസ്വദിക്കാം

1. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക 

നിങ്ങള്‍ക്ക് ഫോണോ ടാബോ ഉപയോഗിക്കുന്നതോ രാത്രി വൈകി ലാപ്‌ടോപ്പിൽ ഒരു സിനിമ കാണുന്നതോ ആയ ശീലം ഉണ്ട് എങ്കില്‍ ശ്രദ്ധിക്കുക. ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങളുടെ ശരീരത്തിലെ മെലറ്റോണിന്‍റെ അളവ് കുറയ്ക്കുന്ന നീല വെളിച്ചം പുറപ്പെടുവിക്കുന്നു. ഉറങ്ങാനും ഉണരാനും മെലറ്റോണിൻ ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിലെ മെലറ്റോണിന്‍റെ അളവ് കുറയുകയാണെങ്കിൽ, നിങ്ങൾക്ക് ഉണരാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. അതുമാത്രമല്ല, കൂടുതല്‍ സമയം ഇത്തരം ഉപകരണങ്ങള്‍ ഉയോഗിക്കുന്നത്  നിങ്ങളുടെ മസ്തിഷ്കത്തെ കൂടുതല്‍ ജാഗ്രതയോടെയും പ്രവർത്തനക്ഷമമായും നിലനിർത്തും. ഇത് നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.  അതിനാല്‍ രാത്രിയില്‍ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക. 

2. ഒരു ബെഡ്‌ടൈം ദിനചര്യ തയ്യാറാക്കുക 

ബെഡ്‌ടൈം ദിനചര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ബെഡ്‌ടൈം ദിനചര്യ നിങ്ങളെ ശരിയായി  ഉറങ്ങാന്‍ സഹായിയ്ക്കുന്നു. അതായത്, ഉറങ്ങുന്നതിന് മുമ്പ് കുറച്ച് നേരം ധ്യാനിക്കുക, ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. അല്ലെങ്കില്‍ കൈകാലുകള്‍ വലിച്ചു നീട്ടുക ഇത് നിങ്ങളുടെ   പേശികളുടെ മുറുക്കം കുറയാന്‍ സഹായിയ്ക്കും. ഉറങ്ങുന്നതിന് മുന്‍പ് അല്പം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്നു. 
കിടക്കയിൽ കിടന്നുകൊണ്ട് മൃദുവായ സംഗീതം കേള്‍ക്കുന്നതും നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഉറങ്ങാന്‍ സഹായിയ്ക്കും  .

3. നിങ്ങളുടെ അത്താഴം ശ്രദ്ധിക്കുക  

ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ കാപ്പിയോ ഒരു കഷ്ണം കേക്കോ കഴിക്കുന്നുണ്ടോ? എങ്കിൽ രാത്രിയിൽ ഉണർന്നിരിക്കാൻ തയ്യാറാവുക. ഭക്ഷണം നിങ്ങളുടെ  ഉറക്കത്തെ ഏറെ സ്വാധീനിക്കുന്നു. അത്താഴ സമയത്ത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ലഘുവായ ഭക്ഷണം  നല്ല ഉറക്കത്തിന് ഏറെ സഹായിയ്ക്കും 

4. ശബ്ദം  ഉറക്കത്തിന് തടസമാകാതെ ശ്രദ്ധിക്കുക

നിങ്ങള്‍ ഒരു ചെറിയ ശബ്ദം കേട്ടാല്‍ ഉണരുന്ന വ്യക്തിയാണോ? എങ്കില്‍  വെളിയില്‍ നിന്നുള്ള ശബ്ദം  
 മഫിൾ ചെയ്യാൻ വൈറ്റ് നോയ്‌സ് അല്ലെങ്കില്‍ പിങ്ക് നോയ്‌സ് പരീക്ഷിക്കുക

5. സുഖപ്രദമായ വസ്ത്രങ്ങള്‍ ധരിക്കുക

നിങ്ങൾ ഉറങ്ങുമ്പോൾ ധരിക്കുന്ന വസ്ത്രം ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുന്നതിന് വളരെയധികം സഹായിക്കും. നല്ല ഉറക്കം നമ്മുടെ മനസിനും ശരീരത്തിനും വിശ്രമിക്കാനുള്ള നല്ലൊരു വഴിയാണ്. നിങ്ങളുടെ ഉറക്കസമയ ദിനചര്യയ്ക്ക് സ്ലീപ്‌ വെയര്‍ സുഖകരവും സുഖപ്രദവുമായ സ്പർശം നൽകുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News