സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍ വാഴ!

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ മുന്‍പന്തിയിലാണ്. 

Last Updated : Jul 24, 2020, 10:24 AM IST
സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍ വാഴ!

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ മുന്‍പന്തിയിലാണ്. 
പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് നല്ലതാണ്. 
ദഹന സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീ പൊള്ളലേറ്റ വ്രണങ്ങള്‍ തുടങ്ങിയവയ്ക്ക് 
ഫലപ്രദമായ ഔഷധം കൂടിയാണ് കറ്റാര്‍വാഴ.
ചര്‍മ്മത്തിന് ഒരു പുത്തനുണര്‍വ്വ് നല്‍കുന്ന കാര്യത്തില്‍ കറ്റാര്‍ വാഴയാണ് ഏറ്റവും മികച്ചത് 
കള്ളിമുള്‍ വിഭാഗത്തില്‍പ്പെട്ട കറ്റാര്‍വാഴ ഏത് വരള്‍ച്ചയിലും കൃഷി ചെയ്യാന്‍ കഴിയും.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സ്ഥിരമാണ്. 
നിറം കുറവും വരണ്ട ചര്‍മ്മവും ചര്‍മ്മത്തിന്റെ അസ്വസ്ഥതയും എല്ലാം പലപ്പോഴും ചര്‍മ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ തന്നെയാണ്. 
ചര്‍മ്മസംരക്ഷണത്തില്‍ എപ്പോഴും ഉപയോഗിക്കേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. 

Also Read:വിവിധ തരം ഔഷധക്കഞ്ഞികൾ കഴിക്കുന്നത്‌ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമം!

കറ്റാര്‍വാഴ ഇത്തരത്തില്‍ പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവസാന വാക്കാണ്‌.
കറ്റാര്‍ വാഴ പല തരത്തില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ 
പൂര്‍ണമായും ഇല്ലാതാക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
കറ്റാര്‍ വാഴ കുറച്ച്‌ ദിവസം ചര്‍മ്മത്തില്‍ ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 പെട്ടെന്ന് മുറിവുണങ്ങുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. 
കറ്റാര്‍ വാഴയില്‍  മുറിവ് ഉണക്കുന്നതിനുള്ള പ്രത്യേക കഴിവാണ് ഉള്ളത്. 
മുറിവിന്റെ പാട് ഇല്ലാതാക്കാന്‍ സഹായിക്കുന്നവയില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ
മുറിവ് മൂലമുണ്ടാകുന്ന അണുബാധക്കും മറ്റും പരിഹാരം കാണാന്‍ സഹായിക്കുന്നു.
കറ്റാര്‍ വാഴ മുഖത്ത് തേക്കുന്നത് കൊണ്ട്  പലപ്പോഴും അകാല വാര്‍ദ്ധക്യം 
എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. 

Also Read:കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!
ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി അന്റി ഓക്‌സിഡന്റ് ഈ പ്രശ്നത്തിന് പ്രതിവിധിയാണ്.
ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ് എന്നിവ എല്ലാം ചേര്‍ത്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം
ഇത് മുഖത്ത് തേച്ച്‌ പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്,ഇങ്ങനെ ചെയ്യുന്നത്  ചര്‍മ്മത്തിന്‍റെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.
കറ്റാര്‍ വാഴ ജെല്‍ മുഖത്ത് എന്നും കിടക്കാന്‍ നേരത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. 
ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. 
ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Trending News