Ashwagandha: അശ്വ​ഗന്ധയുടെ ഉപയോ​ഗവും ​ഗുണങ്ങളും ദോഷങ്ങളും അറിയാം

Advantages of Ashwagandha: നിരവധി രോ​ഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന മികച്ച ഔഷധ ​ഗുണമുള്ള ഒരു സസ്യമാണ് അശ്വഗന്ധ

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 02:38 PM IST
  • കാൻസർ പോലുള്ള അപകടകരമായ രോഗങ്ങളിൽ അശ്വഗന്ധയുടെ ഉപയോഗം വളരെ ഫലപ്രദമാണ്
  • അശ്വഗന്ധ കാൻസർ കോശങ്ങൾ വളരുന്നത് തടയുമെന്നും പുതിയ കാൻസർ കോശങ്ങൾ രൂപപ്പെടാൻ അനുവദിക്കില്ലെന്നും പല ഗവേഷണങ്ങളിലും വ്യക്തമാക്കുന്നു
Ashwagandha: അശ്വ​ഗന്ധയുടെ ഉപയോ​ഗവും ​ഗുണങ്ങളും ദോഷങ്ങളും അറിയാം

അശ്വഗന്ധ ഔഷധ​ഗുണങ്ങളാൽ സമ്പന്നമാണെന്ന് ഭൂരിഭാ​ഗം ആളുകൾക്കും അറിയാവുന്നതാണ്. എന്നാൽ അശ്വഗന്ധയ്ക്കും ദോഷങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഒരു ആയുർവേദ മരുന്നാണ് അശ്വ​ഗന്ധ. നിരവധി രോ​ഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന മികച്ച ഔഷധ ​ഗുണമുള്ള ഒരു സസ്യമാണിത്. അശ്വഗന്ധ പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.

അശ്വ​​ഗന്ധ മരുന്ന് രൂപത്തിലും, പൊടി, ഗുളികകൾ എന്നിവയുടെ രൂപത്തിലും വിപണിയിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. നൂറ്റാണ്ടുകളായി അശ്വഗന്ധ വിവിധ രോ​ഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. ഈ സസ്യത്തിന് വളരെ ഫലപ്രദമായ ​ഗുണങ്ങൾ ഉണ്ട്. അശ്വഗന്ധയുടെ ഗുണങ്ങൾ, ദോഷങ്ങൾ, ഉപയോ​ഗിക്കേണ്ട വിധം എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

അശ്വഗന്ധയുടെ ​ഗുണങ്ങൾ

1. കാൻസർ പോലുള്ള അപകടകരമായ രോഗങ്ങളിൽ അശ്വഗന്ധയുടെ ഉപയോഗം വളരെ ഫലപ്രദമാണ്. അശ്വഗന്ധ കാൻസർ കോശങ്ങൾ വളരുന്നത് തടയുമെന്നും പുതിയ കാൻസർ കോശങ്ങൾ രൂപപ്പെടാൻ അനുവദിക്കില്ലെന്നും പല ഗവേഷണങ്ങളിലും വ്യക്തമാക്കുന്നു. ഇത് ശരീരത്തിൽ റിയാക്ടീവ് ഓക്സിജനെ സൃഷ്ടിക്കുന്നു. കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും കീമോതെറാപ്പി മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും അശ്വ​ഗന്ധ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

ALSO READ: Strep A Disease: എന്താണ് സ്ട്രെപ് എ ഡിസീസ്? യുകെയിൽ കുട്ടികളുടെ മരണത്തിന് കാണമാകുന്ന ഈ രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്

2. അശ്വഗന്ധയിൽ അടങ്ങിയിരിക്കുന്ന ഓക്‌സിഡന്റ് ​ഗുണങ്ങൾ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നൽകുന്നു. വെളുത്ത രക്താണുക്കളെയും ചുവന്ന രക്താണുക്കളെയും വർധിപ്പിക്കാൻ അശ്വഗന്ധ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഗുരുതരമായ പല ശാരീരിക പ്രശ്നങ്ങളും തരണം ചെയ്യാൻ ഇത് ഗുണം ചെയ്യും.

4. മാനസിക പിരിമുറുക്കം പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അശ്വഗന്ധ ഗുണപ്രദമാണ്. അശ്വഗന്ധയുടെ ഉപയോഗം 70 ശതമാനം വരെ സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അശ്വ​ഗന്ധ ​ഗുണകരമായ പങ്ക് വഹിക്കുന്നു. മികച്ച ഉറക്കം ലഭിക്കുന്നതിനും അശ്വ​ഗന്ധ നല്ലതാണ്.

3. സ്ത്രീകളിൽ വെള്ളപ്പോക്ക് ഉണ്ടാകുന്നത് അവരുടെ ശാരീരിക അവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. കടുത്ത ക്ഷീണത്തിലേക്കും തളർച്ചയിലേക്കും ഈ അവസ്ഥ നയിക്കും. ഇത് അവരുടെ ഗർഭാശയത്തെയും ബാധിക്കുന്നു. അശ്വ​ഗന്ധ കഴിച്ചാൽ സ്ത്രീകൾക്ക് വെള്ളപ്പോക്ക് പോലുള്ള ശാരീരിക അവസ്ഥകളിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ALSO READ: Winter Superfoods: അടുക്കളയിലെ ഈ സു​ഗന്ധവ്യഞ്ജനങ്ങൾ നൽകും മികച്ച പ്രതിരോധശേഷി

5. അശ്വഗന്ധയുടെ ഉപയോഗം നിങ്ങളുടെ കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും. അശ്വ​ഗന്ധ പാലിൽ ചേർത്ത് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

 അശ്വഗന്ധയുടെ പാർശ്വഫലങ്ങൾ

1. രക്തസമ്മർദ്ദമുള്ളവർ ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ അശ്വഗന്ധ കഴിക്കാവൂ. ബിപി കുറവുള്ളവർ അശ്വഗന്ധ കഴിക്കരുത്.

2. അശ്വഗന്ധയുടെ അമിത ഉപയോഗം ആമാശയത്തിന് ദോഷം ചെയ്യും. അശ്വ​ഗന്ധ അമിതമായി കഴിക്കുന്നത് വയറിളക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ, അശ്വ​ഗന്ധ ഉപയോഗിക്കുന്നതിന് മുമ്പ്, ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

3. അശ്വഗന്ധയുടെ ഉപയോഗം ഉറക്കത്തിന് നല്ലതാണ്. എന്നാൽ ഇത് വളരെക്കാലം ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

ALSO READ: Broccoli: നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ബ്രോക്കോളി ചേർക്കണം; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

4. അശ്വഗന്ധ ശരിയായ അളവിൽ മാത്രം കഴിച്ചില്ലെങ്കിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

5. അശ്വഗന്ധയുടെ അമിതമായ ഉപയോഗം ആരോ​ഗ്യത്തിന് ദോഷം ചെയ്യും. അശ്വഗന്ധയുടെ അമിതമായ ഉപയോഗം പനി, ക്ഷീണം, ശരീര വേദന എന്നിവയിലേക്ക് നയിക്കും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News