Ayurveda Benefits: ആരോ​ഗ്യം മികച്ചതാക്കാൻ ആയുർവേദം; അറിയാം ഇക്കാര്യങ്ങൾ

Ayurveda Health Benefits: വിവിധ രോ​ഗങ്ങൾക്കുള്ള പ്രതിവിധിയും ആരോ​ഗ്യം മികച്ചതാക്കുന്നതിനുള്ള മാർ​ഗങ്ങളും ആയുർവേദത്തിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 4, 2024, 09:43 PM IST
  • പുരാതന വൈദ്യശാസ്ത്രത്തിലൊന്നാണ് ആയുർവേദം
  • ജീവന്റെ ശാസ്ത്രം എന്നാണ് ആയുർവേദം എന്ന വാക്കിന്റെ അർഥം
Ayurveda Benefits: ആരോ​ഗ്യം മികച്ചതാക്കാൻ ആയുർവേദം; അറിയാം ഇക്കാര്യങ്ങൾ

ആയുർവേദം ആഴത്തിലുള്ളതും ശാശ്വതവുമായ രോഗശാന്തി നൽകുന്ന വൈദ്യശാസ്ത്ര ശാഖയാണ്. പുരാതന വൈദ്യശാസ്ത്രങ്ങളിൽ ഒന്നാണിത്. ആയുർവേദം എന്ന വാക്കിൻ്റെ അർത്ഥം "ജീവൻ്റെ ശാസ്ത്രം" എന്നാണ്. ആരോഗ്യപ്രശ്നങ്ങൾ വേ​ഗത്തിൽ കൈകാര്യം ചെയ്യുന്നതിനപ്പുറം ആഴത്തിലുള്ള രോ​ഗശാന്തിപ്രക്രിയയാണ് ഇതിന്റെ പ്രത്യേകത.

ഒരു വ്യക്തിയുടെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ശക്തിയും ബലഹീനതയും മനസ്സിലാക്കിയും നിലവിലെ അവസ്ഥ പരി​ഗണിച്ചുമാണ് ആയുർവേദം മരുന്നുകൾ നിർദ്ദേശിക്കുന്നത്. ഈ രീതി രോഗങ്ങളുടെ കാരണങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്, ലക്ഷണങ്ങളെല്ല. അതിനാൽ ആയുർവേദം നിരവധി രോ​ഗങ്ങൾക്കുള്ള പരിഹാരമാണ്. ആയുർവേദ ചികിത്സ നൽകുന്ന ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ഭക്ഷണക്രമവും പോഷകാഹാരവും: ദോഷങ്ങൾ എന്നറിയപ്പെടുന്ന ശരീരത്തിൻ്റെ ഊർജ്ജവുമായി കാലാവസ്ഥയെ അനുയോജ്യമാക്കുന്നത് ശരിയായ ദഹനത്തിനും പോഷകാഹാരത്തിനും സഹായിക്കുന്നു.

പ്രകൃതിദത്ത പരിഹാരങ്ങൾ: പ്രകൃതിദത്ത ഔഷധങ്ങൾ ശാരീരിക പ്രവർത്തനങ്ങളെ സാധാരണ നിലയിലാക്കുന്നു. പ്രകൃതിദത്ത സസ്യങ്ങൾ ഇതിനായി ഉപയോ​ഗിക്കുന്നു.

ഡിടോക്സിഫിക്കേഷൻ: ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിനും മാനസിക ആരോ​ഗ്യത്തിനും ശരീരത്തെ ശുദ്ധീകരിക്കാൻ എക്സ്ഫോളിയേഷൻ തെറാപ്പി സഹായിക്കുന്നു.

ALSO READ: കാപ്പി കുടിക്കുന്നവർ അറിയാൻ... ഇത് കരളിനോട് ചെയ്യുന്നത്

മാനസിക ശാരീരിക പരിശീലനങ്ങൾ: വ്യായാമം ശരീരത്തിന് വഴക്കം നൽകാൻ സഹായിക്കുന്നു. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു.

രോഗ പ്രതിരോധം: ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ആളുകൾക്ക് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ബാധിക്കില്ല. അതിനാൽ പ്രകൃതിദത്ത പരിഹാരങ്ങൾ ​ഗുണം ചെയ്യും.

ദഹനവും മെറ്റബോളിസവും: ദഹനത്തിൻ്റെയും ഉപാപചയത്തിൻ്റെയും ശരിയായ പ്രവർത്തനം അമിത വണ്ണം തടയുകയും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.

മെച്ചപ്പെട്ട മാനസികാരോഗ്യം: ഒരു വ്യക്തിയുടെ വൈകാരിക അസ്ഥിരത കുറയ്ക്കുന്നതിലൂടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്ന ധ്യാനം പോലുള്ള പരിശീലനങ്ങൾ ആയുർവേദത്തിൽ ഉൾപ്പെടുന്നു.

മികച്ച ഉറക്കം: കൃത്യമായ ഉറക്കം ആരോ​ഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഇതിനായി ആയുർവേദം സഹായിക്കുന്നു. ഉറക്ക ചക്രം കൃത്യമാക്കുന്തനിനും ആരോ​ഗ്യം മികച്ചതാക്കുന്നതിനും ഇത് സഹായിക്കുന്നു.

രോഗപ്രതിരോധം: ആരോഗ്യകരമായ ജീവിതശൈലിയും വിഷരഹിതമായ ശരീരവും രോ​ഗപ്രതിരോധശേഷി മികച്ചതാക്കുന്നു. ഇത് വിവിധ അണുബാധകളിൽ നിന്നും രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News