സാധാരണയായി പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം. ഇതൊരു രോഗാവസ്ഥയൊന്നുമല്ല, പക്ഷെ ഒരു രോഗ ലക്ഷ്ണം പോലെ കണക്കാക്കറുണ്ട്. അതായത് ഈ അവസ്ഥ കൂടുതലും കാണപ്പെടുന്നത് ക്ഷീണിതരായും ആരോഗ്യമില്ലാത്തവരിലാണ്
ഇതിന് പല പ്രതിവിധികളുണ്ടെങ്കിലും പലതും ശ്വാശ്വതമല്ല. ആ പൊടികൈകൾ കൊണ്ട് കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും പക്ഷെ പൂർണമായും മാറില്ല. പരിഹാരം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം കണ്ണിന് ചുറ്റമുള്ള കറുപ്പ് എങ്ങനെ വരുന്നു എന്ന് അറിയണം.
കണ്ണിന് ചുറ്റമുള്ള കറുത്ത നിറം ഉണ്ടാകാനുള്ള കാരണങ്ങൾ
അലർജി, അടോപിക് ഡെർമറ്റെറ്റിസ്, കോൺടാക്ട് ഡെർമറ്റെറ്റിസ്, പാരമ്പര്യമായി ലഭിക്കുന്നത്, പിഗ്മെന്റഷനിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അമിതമായി വെയിൽ കൊള്ളുന്നത് ഇവയൊക്കെ കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പിന് കാരണമായേക്കാം. പ്രായമാകുന്നതും, ഉറക്കക്കുറവും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്.
ഇനി എങ്ങനെ പരിഹാരം കണ്ടെത്താം?
ഇത് ഒഴിവാക്കാൻ പല വഴികൾ ഉണ്ട്. മരുന്നുകൾ ഉപയോഗിച്ചുള്ള ഏതെങ്കിലും പരിഹാരമാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ ആദ്യം ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. രോഗം നിർണയിച്ച് അതിന് അനുസരിച്ച് വേണം ചികിത്സ നൽകേണ്ടത്.
ALSO READ : Grapes health benefits: ക്യാൻസറിനെ പ്രതിരോധിക്കാനും മികച്ചതാണ് ഈ പഴം, മുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
ഉറക്കം: ഉറക്കകുറവ് നമ്മുടെ കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ ഏഴു തൊട്ട് എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
തല പൊക്കി വെച്ച് ഉറങ്ങുക: ഉറങ്ങുമ്പോൾ ഒന്നോ രണ്ടോ തലയണ അസുഖകരമല്ലാത്ത രീതിൽ വെച്ച് തല പൊക്കി വെച്ച് കിടന്നുറങ്ങിയാൽ കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന് ശമനം ഉണ്ടാകും.
തണുപ്പ് കൊടുക്കുക: കണ്ണിന് ചുറ്റുമുള്ള രക്തകുഴലുകൾ ഡയലൈറ്റ് ചെയ്യുന്നത് കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ കണ്ണിന് ചുറ്റും തണുപ്പ് കൊടുക്കുന്നതോടെ ഈ രക്തക്കുഴലുകൾ പൂർവസ്ഥിതിയിൽ എത്തും. അതുവഴി കറുപ്പും കുറയും.
വെയിൽ കൊള്ളുന്നത് കുറയ്ക്കുക: വെയിൽ കൊള്ളുന്നത് കുറയ്ക്കുന്നതും സൺ സ്ക്രീൻ ഉപയോഗിക്കുന്നതും സഹായിക്കും.
വൈറ്റമിൻ കെ: കഫീനിന്റെയും വൈറ്റമിൻ കെ യുടെയും മിശ്രിതം കണ്ണിനടിയിൽ വെച്ചാൽ കറുപ്പ് കുറയ്ക്കാൻ സഹായിക്കും
വെള്ളരിക്ക: വെള്ളരിക്ക കഷ്ണങ്ങൾ ദിവസവും കണ്ണിന് ചുറ്റും വെക്കുന്നത് കണ്ണിനെ തണുപ്പിക്കാനും കറുപ്പ് കുറയ്ക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.