ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് നീക്കം ചെയ്യാൻ വളരെ പ്രയാസമാണ്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വയറിൽ അമിതമായി അടിഞ്ഞ് കൂടന്ന കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് അനാരോഗ്യകരമായ കൊഴുപ്പാണ്. ഇത് ശരീരത്തിൽ വർധിക്കുന്നത് ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, ക്യാൻസർ എന്നീ ഗുരുതര രോഗങ്ങളിലേക്ക് നയിക്കും.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, വ്യായാമത്തിന്റെ കുറവ്, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത്, ശരിയായി ഉറക്കം ലഭിക്കാത്തതും അധികം ഉറങ്ങുന്നതും, ജങ്ക് ഫുഡ് ധാരാളം കഴിക്കുന്നത് എന്നിവയെല്ലാം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ജീവിതശൈലി മെച്ചപ്പെടുത്തുക, വ്യായാമം മുടക്കാതിരിക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ കൊഴുപ്പ് കുറച്ച് കൊണ്ടുവരാൻ സാധിക്കും.
ഭക്ഷണ ശീലം: ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനോ ശരീര ഭാരം കുറയ്ക്കുന്നതിനോ ആളുകൾ ആദ്യം ആലോചിക്കുന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെക്കുറിച്ചാണ്. എന്നാൽ ഭക്ഷണം ഒഴിവാക്കിയല്ല, ആരോഗ്യകരമായ ഭക്ഷണങ്ങൽ കഴിച്ചുകൊണ്ടുതന്നെ ഇവയ്ക്ക് പരിഹാരം കാണുക എന്നതാണ് ശരിയായ മാർഗം. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്നത് കൊഴുപ്പും അമിതവണ്ണവും നിയന്ത്രിക്കും.
മദ്യപാനം: അമിത മദ്യപാനം ശരീരത്തിന്റെ ആരോഗ്യനിലയെ സാരമായി ബാധിക്കും. അമിത മദ്യപാനം ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകും. മദ്യപാനം പൂർണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്. മദ്യപാനം പോലെ തന്നെ അനാരോഗ്യകരമായ മറ്റ് പാനീയങ്ങളും ഒഴിവാക്കേണ്ടതുണ്ട്. അമിതമായി പഞ്ചസാര അടങ്ങിയിട്ടുള്ള സോഡകൾ, എനർജി ഡ്രിങ്കുകൾ, ജ്യൂസുകൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കണം.
വ്യയാമം: വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് ചിട്ടയായ വ്യായാമം. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിനും വ്യായാമം സഹായിക്കും. ഇടുപ്പിനും വയറിനും ഊന്നൽ നൽകിക്കൊണ്ടുള്ള വ്യായാമങ്ങളാണ് വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിന് നല്ലത്. ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷം മാത്രം ഭക്ഷണക്രമീകരണങ്ങളിലും വ്യായാമത്തിലും മാറ്റങ്ങൾ വരുത്തുക. വ്യായാമമുറകൾ പരിശീലിക്കുന്നതിനായി പരിശീലകരുടെ സഹായം തേടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...