Best way to clean face: 2 മിനിറ്റിനുള്ളിൽ മുഖം വൃത്തിയാക്കാനുള്ള മികച്ച മാർഗ്ഗം ഒപ്പം ബ്ലാക്ക്ഹെഡ്സും എണ്ണമയവും പറപറക്കും!

Best way to clean face: നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ മുഖം പാർലറിലെപ്പോലെ വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മുഖം കഴുകുന്ന ഈ രീതി  പിന്തുടരുക.  

Written by - Ajitha Kumari | Last Updated : Sep 12, 2021, 11:48 PM IST
  • 2 മിനിറ്റിനുള്ളിൽ മുഖം വൃത്തിയാക്കാനുള്ള മികച്ച മാർഗ്ഗം
  • വീട്ടിലിരുന്നുകൊണ്ടുതന്നെ മുഖം പാർലറിലെപ്പോലെ വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
  • മുഖം കഴുകുന്ന ഈ രീതി പിന്തുടരുക
Best way to clean face: 2 മിനിറ്റിനുള്ളിൽ മുഖം വൃത്തിയാക്കാനുള്ള മികച്ച മാർഗ്ഗം ഒപ്പം ബ്ലാക്ക്ഹെഡ്സും എണ്ണമയവും പറപറക്കും!

Best way to clean face: പൊടി, അഴുക്ക്, എണ്ണ തുടങ്ങിയവ കാരണം ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ തുടങ്ങും. ഇതുമൂലം ചർമ്മത്തിന് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയില്ല എന്നുവേണം പറയാൻ.  കൂടാതെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും തുടങ്ങും.

എന്നാൽ വെറും 2 മിനിറ്റിനുള്ളിൽ (clean face in 2 minutes) നിങ്ങൾക്ക് മുഖം പൂർണ്ണമായും വൃത്തിയാക്കാൻ കഴിയും, ഇതിനായി നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതില്ല. മുഖം വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാർഗം (best way to clean face) നമുക്കൊന്നു നോക്കിയാലോ... 

Also Read: Health Tips for Good Sleep: നല്ല ഉറക്കം കിട്ടാന്‍ നല്ല ഭക്ഷണം കഴിയ്ക്കാം

Clean face: ഫേസ് വാഷ് തയ്യാറാക്കൽ

മുഖത്തെ ഉള്ളിൽ നിന്നും വൃത്തിയാക്കാൻ നിങ്ങൾ അര കപ്പ് പാൽ എടുക്കണം. ഈ അര കപ്പിൽ 2 ടീസ്പൂൺ ഓട്ട്മീൽ ഇടുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓട്സ് എല്ലാ പാലും ആഗിരണം ചെയ്യുകയും വളരെ മൃദുവാകുകയും ചെയ്തതായി നിങ്ങൾക്ക് കാണാൻ കഴിയും. 

ഇനി ഈ ഓട്സിനെ ഒരു സ്പൂണിന്റെ സഹായത്തോടെ പേസ്റ്റ് ആക്കുക. പേസ്റ്റ് അൽപം തരിയോടെ വേണം ഉണ്ടാക്കാൻ കാരണം അതുവഴി മുഖത്തെ മികച്ച രീതിയിൽ വൃത്തിയാക്കാൻ കഴിയും.

Also Read: Weight Loss Diet: വണ്ണം കുറച്ച് നിങ്ങള്‍ക്കും Slim ആകാം, ഈ ഭക്ഷണങ്ങള്‍ പരീക്ഷിക്കൂ...

how to clean face: 2 മിനിറ്റിനുള്ളിൽ മുഖം കഴുകാനുള്ള ഏറ്റവും നല്ല മാർഗം

നിങ്ങളുടെ മുഖം കഴുകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെങ്കിൽ ഇപ്പോൾ നിങ്ങളുടെ മുഖം കഴുകാൻ രണ്ട് മിനിറ്റ് മാത്രമേ എടുക്കൂ. ഒന്നാമതായി മുഖത്ത് നിന്ന് പൂർണ്ണമായും മേക്കപ്പ് നീക്കം ചെയ്യുക (face clean tips). ലിപ്സ്റ്റിക്ക്, മസ്കറ തുടങ്ങിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇനി വീര്യം കുറഞ്ഞ ഫേസ് വാഷിന്റെ സഹായത്തോടെ മുഖം വൃത്തിയാക്കി ഒരു തൂവാല കൊണ്ട് തുടയ്ക്കുക.

ഇതിനുശേഷം ഈ പേസ്റ്റ് കൈകൊണ്ട് മുഖത്ത് പുരട്ടി 2 മിനിറ്റ് മസാജ് ചെയ്യുക. വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ ശേഷം മുഖം കഴുകി ഒരു തൂവാല കൊണ്ട് തുടയ്ക്കുക.

Also Read: Hair Care: ഈ ജ്യൂസ് കുടിക്കുന്നത് മുടി വളരുന്നതിന് നല്ലത്, Hair Fall തടയാനും ഇത് സഹായകമാണ്!

best way to clean face: നിങ്ങൾക്ക് സമയമുണ്ടെങ്കിൽ കുറച്ച് സമയം കൂടി ചെലവഴിക്കുക

നിങ്ങൾക്ക് സമയ പരിമിതികളില്ലെങ്കിൽ 2 മിനിറ്റിനുപകരം നിങ്ങൾക്ക് 5 മിനിറ്റ് മുഖം മസാജ് ചെയ്യാം. ഇത് നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ നൽകും. 5 മിനിറ്റ് മസാജ് ചെയ്ത ശേഷം, പേസ്റ്റ് 15 മുതൽ 20 മിനിറ്റ് വരെ മുഖത്ത് തേച്ച് വയ്ക്കുക, അതിനുശേഷം കഴുകുക. കഴുകിയ ശേഷം ഒരു തൂവാല കൊണ്ട് മുഖം തുടയ്ക്കുക. ശേഷം നിങ്ങളുടെ മുഖത്ത് റോസ് വാട്ടർ പുരട്ടുക, മോയ്സ്ചറൈസർ ഉപയോഗിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News