ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ വ്യായാമമാണ് സൂര്യനമസ്കാരം. ദിവസവും സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ ശരീരത്തിനും മനസ്സിനും ആരോഗ്യം കൈവരിക്കാൻ സാധിക്കുന്നു മനഃശക്തി വർധിക്കുന്നതോടൊപ്പം ജീവിതത്തിൽ ശാന്തതയും സന്തുഷ്ടിയും കൈവരിക്കാനും നിത്യേനയുള്ള സൂര്യനമസ്കാരം സഹായിക്കുന്നു.
സൂര്യനമസ്കാരം ചെയ്യുന്നതിന്റെ ഗുണങ്ങൾ
1.ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നതോടൊപ്പം രക്തയോട്ടം വർധിക്കാനും ശരീരത്തിന് ബലം വർധിപ്പിക്കാനും സൂര്യനമസ്കാരം സഹായിക്കുന്നു.
2.അമിത വണ്ണത്തെ പ്രതിരോധിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്താനും സാധിക്കുന്നു.
3.സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാം. എന്നാൽ ഗർഭിണികൾ സൂര്യനമസ്കാരം ചെയ്യാൻ പാടില്ല.
4.മുഖം കൂടുതൽ ശോഭിതമാവുകയും ചർമ്മം കൂടുതൽ മൃദുവാകുകയും ചെയ്യും.
5.നിത്യേനയുള്ള സൂര്യനമസ്കാരം ഓർമ്മ ശക്തി വർധിപ്പിക്കും.
6.തൈറോയ്ഡ്, പ്രമേഹം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും സൂര്യനമസ്കാരം സഹായിക്കുന്നു.
ഏഴ് യോഗമുറകൾ ഒന്നിച്ച്
യോഗമുറകൾ ഒന്നിച്ചു ഉൾക്കൊള്ളുന്നതാണ് സൂര്യനമസ്കാരം. അതിനാൽ ഒരുവട്ടം സൂര്യനമസ്കാരം ചെയ്താൽ 7 യോഗാസനങ്ങളുടെ ഫലം ശരീരത്തിനുണ്ടാവും. ഇന്നത്തെ ജീവിത പ്രശ്നങ്ങൾക്ക് മുഴുവനുള്ള പരിഹാരമായും സൂര്യനമസ്കാരത്തെ ഉപയോഗപ്പെടുത്താം. ഭൂമിയുടെ ഊർജസ്രോതസായ സൂര്യനോടുള്ള കൃതജ്ഞത പ്രകാശിപ്പിക്കുന്ന രീതിയായി കൂടിയാണ് സൂര്യനമസ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.