Bloating: വയറു വീർക്കലും ​ഗ്യാസും അലട്ടുന്നോ? വീട്ടിൽ തന്നെ കാണാം പ്രതിവിധി

Homemade Drinks For Bloating: പാൽ ഉത്പന്നങ്ങൾ, ഗ്ലൂറ്റൻ, ഫ്രക്ടോസ് അസഹിഷ്ണുത എന്നിവ മൂലം വയറുവീർക്കൽ ഉണ്ടാകാം. ചില പാനീയങ്ങൾ വയറു വീർക്കുന്നത് ഒഴിവാക്കാനോ ലഘൂകരിക്കാനോ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 12:23 PM IST
  • അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന സസ്യങ്ങളിൽ ഒന്നായ ഇഞ്ചി, വയറു വീർക്കലിനും ​ഗ്യാസിനും പ്രകൃതിദത്തമായ ഒരു പരിഹാരമാണ്
  • ജിഞ്ചറോൾസ് എന്നറിയപ്പെടുന്ന ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഘടകങ്ങൾ ദഹനത്തെ സഹായിക്കുകയും വയറു വീർക്കലും ​ഗ്യാസും കുറയ്ക്കുകയും ചെയ്യുന്നു
Bloating: വയറു വീർക്കലും ​ഗ്യാസും അലട്ടുന്നോ? വീട്ടിൽ തന്നെ കാണാം പ്രതിവിധി

ഭക്ഷണം കഴിച്ചതിന് ശേഷം പല കാരണങ്ങളാൽ നിങ്ങൾക്ക് വയറു വീർക്കുന്നതായി തോന്നാം. ഒന്നുകിൽ നിങ്ങളുടെ ഭക്ഷണത്തിൽ കൊഴുപ്പ്, നാരുകൾ, അല്ലെങ്കിൽ ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. പാൽ ഉത്പന്നങ്ങൾ, ഗ്ലൂറ്റൻ, ഫ്രക്ടോസ് അസഹിഷ്ണുത എന്നിവ മൂലവും വയറുവീർക്കൽ ഉണ്ടാകാം. ഗ്യാസും വയറു വീർക്കലും എത്ര ചെറുതാണെങ്കിലും ഗുരുതരമാണെങ്കിലും, അതിനും ഒരു കൂട്ടം മുന്നറിയിപ്പ് അടയാളങ്ങളുണ്ട്.

വയറിന്റെ അസ്വാസ്ഥ്യം, വയറു നിറഞ്ഞതായി തോന്നൽ, ദഹനക്കേട്, ഗ്യാസ്, മലബന്ധം തുടങ്ങിയ വയറുവേദനയുടെ ഏറ്റവും സാധാരണമായ സൂചനകളും ലക്ഷണങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം. ചില പാനീയങ്ങൾ വയറു വീർക്കുന്നത് ഒഴിവാക്കാനോ ലഘൂകരിക്കാനോ സഹായിക്കും. ഹെർബൽ ടീ മുതൽ നിരവധി പാനീയങ്ങൾ ഇത്തരത്തിൽ ​ഗ്യാസിനും വയറുവീർക്കലിനും പരിഹാരം കാണും.

ഇഞ്ചി വെള്ളം: അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന സസ്യങ്ങളിൽ ഒന്നായ ഇഞ്ചി, വയറു വീർക്കലിനും ​ഗ്യാസിനും പ്രകൃതിദത്തമായ ഒരു പരിഹാരമാണ്. ജിഞ്ചറോൾസ് എന്നറിയപ്പെടുന്ന ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഘടകങ്ങൾ ദഹനത്തെ സഹായിക്കുകയും വയറു വീർക്കലും ​ഗ്യാസും കുറയ്ക്കുകയും ചെയ്യുന്നു.

ഗ്രീൻ ടീ: നിങ്ങൾക്ക് ഗ്യാസും വയറു വീർക്കലും ഉണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും നിർണായകമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുകയും നിങ്ങളുടെ കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളെ വർധിപ്പിക്കുകയും ചെയ്യും.

ALSO READ: Hypertension Diet: രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ പാനീയങ്ങൾ മറക്കാതെ കുടിക്കാം

പെരുംജീരക വെള്ളം: വയറുമായി ബന്ധപ്പെട്ട അവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള മറ്റൊരു മികച്ച സസ്യമാണ് പെരുംജീരകം. പെരുംജീരകം വിത്തുകൊണ്ട് ഉണ്ടാക്കുന്ന ചായ നിങ്ങളുടെ വയറിന്റെ ആരോ​ഗ്യത്തിന് വളരെ ഗുണം ചെയ്യും. പെട്ടെന്നുള്ള ഫലത്തിനായി, രാവിലെ പെരുംജീരക ചായ കുടിക്കുന്നത് നല്ലതാണ്.

ഫൽസ: ഫൽസ ബെറിപ്പഴങ്ങളുടെ വർ​ഗത്തിൽ ഉൾപ്പെടുന്ന ഫലമാണ്. ഫൽസ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും ദഹനം മികച്ചതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം, കാത്സ്യം, ചെമ്പ് എന്നിവയുടെ അത്ഭുതകരമായ ഉറവിടമാണിത്.

കുക്കുമ്പർ-നാരങ്ങ പാനീയം: ഒന്നോ രണ്ടോ നാരങ്ങയോ വെള്ളരിക്കയോ ചേർത്ത് വെള്ളം കുടിക്കുന്നത് ദഹനത്തിന് ​ഗുണം ചെയ്യും. കുക്കുമ്പർ, നാരങ്ങ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണം ലഭിക്കും. ഇത് ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കാൻ സഹായിക്കും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News