Diabetes: പ്രമേഹത്തെ നിയന്ത്രിക്കാൻ ബാർലി വെള്ളം മികച്ചത്; അറിയാം ​ബാർലിയുടെ ​ഗുണങ്ങൾ

Barley Water For Diabetes: പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവുമായി ജീവിക്കുന്നത് എളുപ്പമല്ലെങ്കിലും, ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാം.

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 03:22 PM IST
  • ബാർലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് മികച്ച പാനീയമാണ്
  • ഈ ഉന്മേഷദായകമായ പാനീയം ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും
Diabetes: പ്രമേഹത്തെ നിയന്ത്രിക്കാൻ ബാർലി വെള്ളം മികച്ചത്; അറിയാം ​ബാർലിയുടെ ​ഗുണങ്ങൾ

ഇന്ത്യയിൽ പ്രമേഹം ഒരു വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നമാണ്. പ്രമേഹ രോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവുമായി ജീവിക്കുന്നത് എളുപ്പമല്ലെങ്കിലും, ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാം.

ബാർലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് മികച്ച പാനീയമാണ്. ഈ ഉന്മേഷദായകമായ പാനീയം ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും. ബാർലിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ബാർലി വെള്ളം എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

ബാർലി ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നടത്തിയ ഒരു പഠനമനുസരിച്ച്, ബാർലി കഴിച്ച ടൈപ്പ് 2 പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മൂന്ന് മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചപ്പോൾ വെളുത്ത അരി കഴിച്ചവരേക്കാൾ വളരെ കുറവായിരുന്നു.

ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ബാർലിയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രമേഹരോഗികൾ പരിഗണിക്കേണ്ട പ്രധാന ഭക്ഷണങ്ങളാണ് ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ.

ALSO READ: Constipation Diet: മലബന്ധവും ദഹനപ്രശ്നങ്ങളും വില്ലനാകുന്നോ? വീട്ടിൽ തന്നെ തയ്യാറാക്കാം ഈ പാനീയങ്ങൾ, ​ഗുണം നിരവധി

ബാർലി ദഹനത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു. വയറുസംബന്ധമായ പ്രശ്നങ്ങൾക്കുള്ള വീട്ടുവൈദ്യമായി ഇത് ഉപയോഗിക്കുന്നു. ബാർലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു. പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം ആയതിനാൽ ഇത് ആമാശയം കൂടുതൽ നേരം നിറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു. ബാർലി വെള്ളം ഒരു ഉന്മേഷദായകമായ പാനീയമാണ്.

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ ബാർലിക്ക് ഉണ്ട്. ഇത് ശരീരത്തിലെ അധിക വെള്ളത്തെ ഒഴിവാക്കുകയും വയറുവീർക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിൽ കലോറി കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News