Cloves Benefits: ഗ്രാമ്പുവിൽ ഒളിഞ്ഞിരിപ്പുണ്ട് പുരുഷന്മാരുടെ ആരോഗ്യ രഹസ്യം, ഞൊടിയിടയിൽ പ്രശ്‌നങ്ങൾ മാറിക്കിട്ടും!

Benefits Of Cloves Sexually: ഇന്ത്യയിലെ മിക്ക അടുക്കളകളിലും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. എന്നാൽ ഈ ഗ്രാമ്പൂ വെറുമൊരു സുഗന്ധ വ്യഞ്ജനമല്ലെന്നത് എത്രപേർക്കറിയാം? അതെ... ഇത് മസാല മാത്രമല്ല ഒരു ആയുർവേദ മരുന്നായും ഗ്രാമ്പൂ ഉപയോഗിക്കുന്നു.  ഇത് പല രോഗങ്ങളേയും വേരോടെ പിഴുതെറിയാനും സഹായിക്കും.

Written by - Ajitha Kumari | Last Updated : Aug 26, 2023, 11:23 PM IST
  • ഇന്ത്യയിലെ മിക്ക അടുക്കളകളിലും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ
  • ഗ്രാമ്പുവിൽ ഒളിഞ്ഞിരിപ്പുണ്ട് പുരുഷന്മാരുടെ ആരോഗ്യ രഹസ്യം
  • ഈ ഗ്രാമ്പൂ വെറുമൊരു സുഗന്ധ വ്യഞ്ജനമല്ലെന്നത് എത്രപേർക്കറിയാം?
Cloves Benefits: ഗ്രാമ്പുവിൽ ഒളിഞ്ഞിരിപ്പുണ്ട് പുരുഷന്മാരുടെ ആരോഗ്യ രഹസ്യം, ഞൊടിയിടയിൽ പ്രശ്‌നങ്ങൾ മാറിക്കിട്ടും!

Cloves Benefits For Male: എപ്പോഴെങ്കിലും നിങ്ങൾക്ക് വായിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന 2 ഗ്രാമ്പു എടുത്ത് ചവയ്ച്ചു നോക്കൂ വായിലെ ദുർഗന്ധം മാറികിട്ടും. മിക്ക അടുക്കളയിലും ചെറിയ ഗ്രാമ്പൂവിനെ സുഗന്ധവ്യഞ്ജനമായിട്ടാണ് ഉപയോഗിക്കുന്നത്. ഗ്രാമ്പൂ ഉപയോഗിക്കുന്നത്തിലൂടെ ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കും. ഇതുകൂടാതെ ഗ്രാമ്പൂ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും. ആയുർവേദ ഔഷധങ്ങളിലും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒരു രോഗപ്രതിരോധ ബൂസ്റ്ററായും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.

Also Read: Milk Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്!

ഏതൊക്കെ പോഷകങ്ങളാണ് ഉള്ളത്?

ഗ്രാമ്പുവിൽ വിറ്റാമിനുകൾ, ഫോസ്ഫറസ്, ഫൈബർ, പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ്, കാർബോഹൈഡ്രേറ്റ്സ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ മറ്റ് പല പോഷകങ്ങളുമുണ്ട്. ഇത് ശരീരത്തിന് നല്ല ഫലങ്ങൾ നൽകും.  ഇത് ഒരു നിശ്ചിത അളവിൽ ഉപയോഗിച്ചാൽ അത് ആരോഗ്യം മെച്ചപ്പെടുത്തും.

Also Read: Viral Video: നാഗമണിക്ക് കാവലിരിക്കുന്ന നാഗം, വീഡിയോ വൈറൽ..!

പുരുഷന്മാർക്ക് ഗ്രാമ്പൂ കൊണ്ടുള്ള ഗുണങ്ങൾ (clove benefits for men)

പുരുഷന്മാർക്ക് ഗ്രാമ്പൂ ഒരു അനുഗ്രഹം തന്നെയാണ്. ഇത് ശാരീരിക ബലഹീനത ഇല്ലാതാക്കുകയും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനായി ഗ്രാമ്പൂ പാലിൽ കലക്കി കുടിക്കുക. ഗ്രാമ്പൂവിന്റെ പ്രഭാവം ചൂടുള്ളതാണ്. രാവിലേയും വൈകുന്നേരവും രണ്ട് ഗ്രാമ്പൂ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകും.

Also Read: വരുന്ന 21 ദിവസം ഈ രാശിക്കാർ പൊളിക്കും, സൂര്യ കൃപയാൽ ലഭിക്കും മികച്ച നേട്ടങ്ങൾ!

ഇനി നിങ്ങൾക്ക് വായ് നാറ്റമുണ്ടെങ്കിൽ ഗ്രാമ്പൂ പതിവായി കഴിക്കുക. ഇതിലൂടെ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഇല്ലാതാകുകയും വായിലെ ദുർഗന്ധം അവസാനിക്കുകയും ചെയ്യും. ചിലപ്പോൾ നമുക്ക് പെട്ടെന്നുള്ള പല്ല് വേദന അനുഭവപ്പെടാറുണ്ട്. ഈ വേദന ശമിപ്പിക്കാനുള്ള ഫലപ്രദമായ മാർഗമാണ് ഗ്രാമ്പൂവിന്റെ സേവനം. ഗ്രാമ്പൂവിൽ  വേദന സംഹരിക്കാനുള്ള ഗുണങ്ങളുണ്ട്. ഇനി നിങ്ങൾക്ക് കടുത്ത തലവേദനയുണ്ടെങ്കിൽ ഗ്രാമ്പൂവിന്റെ എണ്ണ ശ്വസിച്ചാൽ അതോടെ തലവേദന മാറിക്കിട്ടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News