Milk Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്!

Milk Side Effects: ഏത് കാലാവസ്ഥയിലായും രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലം കുട്ടിക്കാലം മുതൽ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് അല്ലെ?. പാൽ കുടിക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട് അതുപോലെ  ചില ദോഷങ്ങളുമുണ്ട്.

Written by - Ajitha Kumari | Last Updated : Aug 24, 2023, 10:51 PM IST
  • ഏത് കാലാവസ്ഥയിലായും രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കാറുണ്ട് നമ്മളിൽ പലരും
  • പാൽ കുടിക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട് അതുപോലെ ചില ദോഷങ്ങളുമുണ്ട്
Milk Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്!

Milk at night: ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് ഇന്ത്യൻ നമ്മുടെയൊക്കെ വീടുകളിലെ ഒരു സാധാരണ സമ്പ്രദായമാണ്, ഇത് നല്ല ഉറക്കവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്പ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാൽ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാൽ അതുപോലെ ചില ദോഷങ്ങളുമുണ്ട്. അതെ.. അത്തരത്തിൽ ധാരാളം ആളുകൾ ഉണ്ട് ഇവർക്ക് രാത്രിയിൽ പാൽ കുടിക്കാൻ പാടുള്ളതല്ല, കാരണം ബുദ്ധിമുട്ടുകൾ വർധിക്കും. ആർക്കൊക്കെയാണ് രാത്രിയിൽ പാൽ കുടിക്കാൻ പാടില്ലാത്തത്  എന്ന് നമുക്ക് നോക്കാം.

Also Read: Fish Benefits: ദിവസവും മീന്‍ കഴിച്ചോളൂ, അത്ഭുത ഗുണങ്ങള്‍ ഇവയാണ്...

അലർജിയുള്ളവർ: പാലിൽ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലർക്ക് അലർജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവർ രാത്രിയിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ അസുഖത്തെ കൂടുതൽ വഷളാക്കും.

വയറിലെ പ്രശ്നങ്ങൾ: പാലിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ചിലരിൽ ഗ്യാസ്, വയറ്റിൽ നീര്, വയറിളക്കം എന്നിവയ്ക്ക് കാരണമാക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാർ രാത്രിയിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാകും.

Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ: പാലിൽ കലോറി കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി പാൽ കുടിക്കുന്നത് ഒഴിവാക്കുക.  

ഉറങ്ങാൻ ബുദ്ധിമുട്ട്: പാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളെ ഉറങ്ങാൻ സഹായിക്കും. എന്നാൽ ചിലർക്ക് ഇതിലൂടെ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും.  അതുകൊണ്ട് ഇത്തരക്കാർ രാത്രിയിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണം.

Also Read: സൂര്യൻ-ശനി മുഖാമുഖം സൃഷ്ടിക്കും സമസപ്തക യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും കൈ നിറയെ പണം!

കഫം: പാൽ കുടിക്കുമ്പോൾ ചിലർക്ക് കഫക്കെട്ട് ഉണ്ടാകും. ഇതിലൂടെ മൂക്കടപ്പും മൂക്കൊലിപ്പും ഉണ്ടാകാം. ഇത് ഉറക്കത്തിൽ അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് കഫത്തിന്റെ പ്രശ്‌നം ഉള്ളവർ രാത്രിയിൽ പാൽ കുടിക്കരുത്.

ഇതൊക്കെയാണെങ്കിലും ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തികളുടേയും തീരുമാനമാണ്. നിങ്ങൾക്ക് വയറിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്ന ശീലം ഒഴിവാക്കുക.  ഇനി നിങ്ങൾക്ക് പാൽ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് പാൽ കുടിക്കുന്നതാണ് നല്ലതാണ്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News