Hair Growth Tips: നീളമുള്ള മുടിയാണോ നിങ്ങളുടെ സ്വപ്നം? ആയുർവേദത്തിലുണ്ട് അതിനുള്ള ഔഷധം

നീളമുള്ള അഴകാർന്ന മുടി വേണമെന്ന് ആ​ഗ്രഹിക്കുന്നവർക്കായി ആയുർവേദത്തിൽ ഒരുപാട് പൊടിക്കൈകളുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 05:55 PM IST
  • ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെമ്പരത്തി.
  • ചെമ്പരത്തി ഉപയോ​ഗിക്കുമ്പോൾ പുതിയ രോമകൂപങ്ങൾ ഉണ്ടാകുകയും മുടി തഴച്ച് വളരുകയും ചെയ്യും.
Hair Growth Tips: നീളമുള്ള മുടിയാണോ നിങ്ങളുടെ സ്വപ്നം? ആയുർവേദത്തിലുണ്ട് അതിനുള്ള ഔഷധം

നീളമുള്ള മുടി അത് എന്നും എല്ലാവരുടെയും ഒരു ആ​ഗ്രഹമാണ്. എന്നാൽ ഇന്ന് കാലാവസ്ഥയും അന്തരീക്ഷ മലിനീകരണവും ഒക്കെ കാരണം നീളമുള്ള മുടി പലർക്കും നിലനിർത്തി കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടായി തോന്നാറുണ്ട്. അതുകൊണ്ട് തന്നെ മുടി വെട്ടി ഷോർട്ട് ​ഹെയർ ആക്കുന്നവരുണ്ട്. എന്നാൽ ഇപ്പോഴും നീളമുള്ള മുടി ആ​ഗ്രഹിക്കുന്നവരുണ്ട്. മുടി വളരാൻ പല വിദ്യകളും പരീക്ഷിക്കാറുണ്ട് ഇത്തരക്കാർ. മുടി വളരാൻ ആയുർവേദത്തിൽ ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

കറ്റാർ വാഴ - കറ്റാർ വാഴ മുടിയുടെ പിഎച്ച് ബാലൻസ് നിലനിർത്താനും അടഞ്ഞ സുഷിരങ്ങൾ തുറന്ന് തലയോട്ടിയെ കണ്ടീഷൻ ചെയ്യാനും സഹായിക്കുന്നു. മുടി വളരാൻ കറ്റാർ വാഴ ഉപയോ​ഗിക്കുന്നത് ഉത്തമമാണ്. 

ചെമ്പരത്തി - ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെമ്പരത്തി. ചെമ്പരത്തി ഉപയോ​ഗിക്കുമ്പോൾ പുതിയ രോമകൂപങ്ങൾ ഉണ്ടാകുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

ബ്രഹ്മി - കാൽസ്യം, വിറ്റാമിൻ സി, സിങ്ക്, ആൽക്കലോയിഡുകൾ തടങ്ങി ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വേരുകളെ പോഷിപ്പിക്കാനും, രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. 

Also Read: Skin Care Tips: ദിവസം എത്ര തവണ മുഖം കഴുകും? ചർമ്മ സംരക്ഷണത്തിന് അറിഞ്ഞിരിക്കണം ഇത്

 

തുളസി - രോമകൂപങ്ങളെ ശക്തിപ്പെടുത്താനും താരൻ അകറ്റാനും തുളസി നല്ല മരുന്നാണ്. മുടി കൊഴിച്ചിൽ, അകാല നര എന്നിവ തടയാനും തുളസി ഉപയോ​ഗിക്കാം. 

പുതിനയില - പുതിനയില ഓയിൽ രോമകോശങ്ങളിലേക്ക് രക്തയോട്ടം കൂട്ടാനും മുടി വളരാനും സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചിലും വരൾച്ചയും തടയാനും ഇത് സഹായിക്കും. 

റോസ്മേരി - റോസ്മേരി ഓയിലിനൊപ്പം അൽപം ഒലീവ് ഓയിലും ചേർത്ത് തലയോട്ടിയിൽ പുരട്ടുന്നത് താരൻ, അകാല നര എന്നിവ ഒഴിവാക്കാനും മുടി വളരാനും സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News