Diabetes: നേരത്തെയുള്ള ആർത്തവം മധ്യവയസിൽ പ്രമേഹത്തിലേക്ക് നയിക്കുമോ? പഠനങ്ങൾ പറയുന്നത്

Diabetes: ചെറിയ പ്രായത്തിൽ തന്നെ അതായത് 10 വയസിലോ അതിന് മുൻപോ ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 32 ശതമാനം വർധിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 12:16 PM IST
  • 11 വയസിൽ ആർത്തവം ആരംഭിക്കുന്നത് 14 ശതമാനവും 12 വയസിൽ ആർത്തവം ആരംഭിക്കുന്നത് 29 ശതമാനവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു
  • പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം ഭാരം ആയിരിക്കാമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു
Diabetes: നേരത്തെയുള്ള ആർത്തവം മധ്യവയസിൽ പ്രമേഹത്തിലേക്ക് നയിക്കുമോ? പഠനങ്ങൾ പറയുന്നത്

13 വയസ്സ് തികയുന്നതിന് മുമ്പ് ആർത്തവം ആരംഭിക്കുന്നത് മധ്യവയസ്സിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ബിഎംജെ) ന്യൂട്രീഷൻ പ്രിവൻഷൻ ആൻ‍ഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

10 വയസ്സിന് മുമ്പ് ആർത്തവം ഉണ്ടാകുന്നത്, പ്രമേഹമുള്ളവരിൽ 65 വയസ്സിന് മുമ്പ് സ്ട്രോക്ക് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 20നും 65നും ഇടയിൽ പ്രായമുള്ള 17,000 സ്ത്രീകളുടെ ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് ​ഗവേഷകരുടെ കണ്ടെത്തൽ.

യുഎസിലെ ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെയും ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകർ പറയുന്നത് ഇത് ഒരു നിരീക്ഷണ പഠനമായതിനാൽ ഇതിൽ കൂടുതൽ വ്യക്തത കൈവരാനുണ്ടെന്നാണ്. ചെറിയ പ്രായത്തിൽ തന്നെ അതായത് 10 വയസിലോ അതിന് മുൻപോ ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 32 ശതമാനം വർധിപ്പിക്കുന്നു.

ALSO READ: ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാം... പ്രമേഹത്തെ പ്രതിരോധിക്കാം... ഇക്കാര്യങ്ങൾ നിർബന്ധം

11 വയസിൽ ആർത്തവം ആരംഭിക്കുന്നത് 14 ശതമാനവും 12 വയസിൽ ആർത്തവം ആരംഭിക്കുന്നത് 29 ശതമാനവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം ഭാരം ആയിരിക്കാമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിക്കുന്ന സ്ത്രീകളുടെ ഗ്രൂപ്പുകളിൽ കാർഡിയോമെറ്റബോളിക് രോഗം തടയുന്നതിനുള്ള ഇടപെടലുകൾ നടത്തേണ്ടതിനായി പഠനങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നുവെന്നും ​ഗവേഷകർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News