ആരോഗ്യ സംരക്ഷണത്തിന് ഇന്ന് ആളുകൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ആരോഗ്യമെന്നാൽ വ്യായാമം എന്ന് മാത്രമല്ല അർത്ഥം. വ്യായാമം പോലെ തന്നെ പ്രധാനമാണ് ആഹാര രീതികളും. അത്തരത്തിൽ ശരീരത്തിന് ഗുണങ്ങൾ നൽകുന്ന നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഇന്ന് വിപണിയിൽ ലഭിക്കും. അത്തരത്തിലൊന്നാണ് കറുത്ത മുന്തിരി.
മറ്റ് ഡ്രൈ ഫ്രൂട്ട്‌സ് പോലെ കറുത്ത മുന്തിരി കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഏത് കടയിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് കറുത്ത മുന്തിരി. ഉണക്കമുന്തിരി പോലെ കറുത്ത മുന്തിരിയിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫൈബർ, പ്രോട്ടീൻ തുടങ്ങിയവയുടെ കലവറയാണ് കറുത്ത മുന്തിരി. ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കറുത്ത മുന്തിരി കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുണ്ട്. കറുത്ത മുന്തിരി ശരീരത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് നോക്കാം.
ALSO READ: ദഹനത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം, കറുവാപ്പട്ടയുടെ ഗുണങ്ങള്‍ അറിയാം
കറുത്ത മുന്തിരിയുടെ ഗുണങ്ങൾ
കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
കറുത്ത മുന്തിരി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. കറുത്ത മുന്തിരിക്ക് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഔഷധ ഗുണങ്ങളുണ്ട്. ഇത് കൂടാതെ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും കറുത്ത മുന്തിരി സഹായിക്കുന്നു.
അനീമിയ ഇല്ലാതാക്കുന്നു
കറുത്ത മുന്തിരി കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകില്ല. ശരീരത്തിൽ രക്തം കുറവുള്ളവർ കറുത്ത മുന്തിരി കഴിക്കണം. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കറുത്ത മുന്തിരി കഴിക്കുന്നത് വിളർച്ച ഇല്ലാതാക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
കറുത്ത മുന്തിരി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. കറുത്ത മുന്തിരിയിലെ പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
എല്ലുകൾക്ക് ബലം കിട്ടും
കറുത്ത മുന്തിരി കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നു. കറുത്ത മുന്തിരിയിൽ ബോറോൺ എന്ന ധാതു ധാരാളമുണ്ട്. ഇത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. എല്ലുകൾക്ക് ബലം കിട്ടാൻ ആഗ്രഹിക്കുന്നവർ കറുത്ത മുന്തിരി കഴിക്കുക.
ചർമ്മത്തിന് ഗുണം ചെയ്യും
കറുത്ത മുന്തിരി ചർമ്മത്തിന് ഗുണം ചെയ്യും. കറുത്ത മുന്തിരിയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, അത് ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മത്തിലെ അണുബാധ തടയുകയും ചെയ്യുന്നു.
കറുത്ത മുന്തിരി എങ്ങനെ കഴിക്കാം
മേൽപ്പറഞ്ഞ ഗുണങ്ങൾ ലഭിക്കാനായി കറുത്ത മുന്തിരി പാലിനൊപ്പം പതിവായി കഴിക്കാം. ഇതുകൂടാതെ കറുത്ത മുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം രാവിലെ കഴിക്കുന്നതും ഗുണം ചെയ്യും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.