Diet Tips after 40: നാല്പതുകള്‍ എന്നത് നമ്മുടെ ജീവിതത്തിന്‍റെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്. അടിപൊളി ജീവിതത്തില്‍ നിന്ന് മധ്യവയസിലേക്ക് നമ്മുടെ ജീവിതം വഴിമാറുമ്പോള്‍ പല നിര്‍ണ്ണായക മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്.
പ്രായം വര്‍ദ്ധിക്കുന്നത് ഒരു പ്രശ്നമല്ല. എന്നാല്‍, പ്രായം കൂടുന്നതനുസരിച്ച് നമ്മുടെ ആരോഗ്യ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല എങ്കില്‍ പല രോഗങ്ങളും പിടികൂടുകയും ഇത് നമ്മുടെ ജീവിതത്തിന്‍റെ മാധുര്യം ഇല്ലാതാക്കുകയും ചെയ്യും. അല്പം ശ്രദ്ധിച്ചാല്‍ മധ്യവയസും കൂടുതല്‍ മനോഹരമാക്കാം...!!
Also Read: Fist Diet: ഒരു വ്യായാമവും വേണ്ട, പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ
പ്രായം കൂടുന്നതിനനുസരിച്ച് പല പ്രശ്നങ്ങളും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇത് അധികമായി കാണുന്നത് 40 വയസിന് ശേഷംമാണ്. അതായത്, ഈ പ്രായത്തില്‍ നമ്മുടെ ശരീരം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ 40 കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
മധ്യവയസ്കരായ ആളുകളില്‍ പ്രായം കൂടുന്നതിനനുസരിച്ച് ക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാൽ തന്നെ ഈ പ്രായക്കാര്‍ തങ്ങളുടെ ജീവിത ശൈലിയില്‍ ഏറെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ശരിയായ വ്യായാമം, ഭക്ഷണക്രമം, നടത്തം, പതിവായുള്ള ഹൃദയപരിശോധന, കാർഡിയോ വ്യായാമങ്ങൾ തുടങ്ങി നിരവധികാര്യങ്ങള്‍ ആരോഗ്യ വിദഗ്ദ്ധർ ഇവർക്കായി നിർദ്ദേശിക്കുന്നു.
40 വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഈ പ്രായത്തിലുള്ള സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ അറിയാം....
Diet: 40 വയസിന് ശേഷം, നിങ്ങളുടെ ഭക്ഷണക്രമത്തിൽ വിത്തുകൾ ഉൾപ്പെടുത്തണം. നാരുകൾ, സസ്യ പ്രോട്ടീൻ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ വിത്തുകളിൽ കാണപ്പെടുന്നു. സൂര്യകാന്തി വിത്തിൽ അസ്ഥികൾക്ക് ആവശ്യമായ ഫോസ്ഫറസും മാംഗനീസും അടങ്ങിയിട്ടുണ്ട്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന സിങ്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെയും മൂത്രാശയത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, ദിവസവും തൈര് കഴിയ്ക്കുന്നത് പതിവാക്കുക. തൈര് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. തൈരില്‍ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് ഗുണം ചെയ്യും. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. സീസണല്‍ പച്ചക്കറികളും ഒപ്പം സിട്രസ് പഴങ്ങളും ധാരാളം കഴിയ്ക്കുക.
രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുക (Late Night Dinner): 40 വയസ് കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുക എന്നത്. കാരണം, രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ, ഗ്ലൂക്കോസ് ലെവല്‍ തകരാറിലാകുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നു. ക്രമേണ നിങ്ങള്‍ ഒരു പ്രമേഹ രോഗിയായി മാറും.
വിറ്റാമിന്‍ D (Vitamin D): കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഘടകമാണ് വൈറ്റമിന്‍ ഡി. അതായത് നമ്മള്‍ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചാലും വിറ്റാമിന്‍ D ഇല്ല എങ്കില്‍ അത് ആഗിരണം ചെയ്യപ്പെടില്ല. അതിനാല്‍ നമ്മുടെ ശരീരത്തിന് വിറ്റാമിന്‍ D ഏറെ അനിവാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...