Eggs : മുട്ടയുടെ ഒപ്പം ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകും

വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതനുസരിച്ച് പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് വിവിധ ദഹന പ്രശ്‍നങ്ങൾക്ക് കാരണമാകും. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 12:05 PM IST
  • തമ്മിൽ ചേരാത്ത ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ അത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
  • ആയുർവേദം പ്രകാരം തമ്മിൽ ചേരാത്ത ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ദഹനേന്ത്രീയത്തിന് പ്രശ്നങ്ങൾ ഉണ്ടാകും. അത് മൂലം ക്ഷീണം, ഓക്കാനം പോലെയുള്ള പ്രശ്‍നങ്ങൾ ഉണ്ടാകുകയും ചെയ്യും.
  • വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതനുസരിച്ച് പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് വിവിധ ദഹന പ്രശ്‍നങ്ങൾക്ക് കാരണമാകും.
Eggs : മുട്ടയുടെ ഒപ്പം ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകും

കൃത്യ സമയത്തിന് ഭക്ഷണം കഴിക്കേണ്ടതും, ശരിയായ ഭക്ഷണം കഴിക്കേണ്ടതും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് പോലെ തന്നെ തമ്മിൽ ചേരാത്ത ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ അത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ആയുർവേദം പ്രകാരം തമ്മിൽ ചേരാത്ത ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ദഹനേന്ത്രീയത്തിന് പ്രശ്നങ്ങൾ ഉണ്ടാകും. അത് മൂലം ക്ഷീണം, ഓക്കാനം പോലെയുള്ള പ്രശ്‍നങ്ങൾ ഉണ്ടാകുകയും ചെയ്യും.

ഇത്തരത്തിൽ ആളുകൾ എല്ലാത്തിന്റെ കൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. മുട്ടയിൽ കാർബോഹൈഡ്രേറ്റ് കുറവാണെന്നത് കൊണ്ടും, പ്രോട്ടീനും വിറ്റാമിനും മിനറലും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ടും മുട്ടയ്ക്ക് പ്രിയം ഏറെയാണ്. പലരീതിയിൽ പല ഭക്ഷണങ്ങൾക്ക് ഒപ്പം ആളുകൾ മുട്ട കഴിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾക്ക് ഒപ്പം മുട്ട കഴിക്കാൻ പാടില്ല. ഈ ഭക്ഷണങ്ങൾക്ക് ഒപ്പം മുട്ട കഴിക്കരുത്.

ALSO READ: നിങ്ങൾ എങ്ങനെയാണ് വെള്ളം കുടിക്കുന്നത്; ഇത്രയും നല്ല രീതികള്‍ മറക്കരുത്‌, അബദ്ധം പറ്റരുത്

1) ബേക്കൺ 

ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയാണ് ബേക്കൺ. ഇത് ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറവല്ല. ഇതിന് പ്രധാന കാരണത്തെ മുട്ടയിലേത് പോലെ തന്നെ ബേക്കണിലും ധാരാളം പ്രോട്ടീനും ഫാറ്റും അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്. എന്നാൽ ഇത് കൊണ്ട് തന്നെയാണ് മുട്ടയ്‌ക്കൊപ്പം ബേക്കൺ കഴിക്കാൻ പാടില്ലാത്തതിനും കാരണം. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം വർധിക്കുകയും, വളരെ പെട്ടെന്ന് ഊർജ്ജം കുറയുകയും ചെയ്യും. ഇത് അമിത ക്ഷീണത്തിന് കാരണമാകുകയും ചെയ്യും.

2) പഞ്ചസാര 

മുട്ടയ്‌ക്കൊപ്പം ഒരിക്കലും പഞ്ചസാര കഴിക്കരുത്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിൽ അമിനോ ആസിഡുകൾ ഉണ്ടാകും. അത് രക്തം കട്ടിപിടിക്കാൻ കാരണമാകും. അതിനാൽ താനെ മുട്ടയും പഞ്ചസാരയും ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ല.

3) പാൽ 

വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതനുസരിച്ച് പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് വിവിധ ദഹന പ്രശ്‍നങ്ങൾക്ക് കാരണമാകും. കൂടാതെ സാൽമൊണേല്ല പോലെയുള്ള അണുബാധയ്ക്കും കാരണമാകും. കൂടാതെ ഇവ രണ്ടും സ്ഥിരമായി ഒരുമിച്ച് കഴിക്കുന്നത് കാലക്രമേണ കൊളസ്‌ട്രോൾ ഉണ്ടാകാൻ കാരണമാകും. പച്ചമുട്ട പാലിനൊപ്പം കഴിക്കുന്നതാണ് കൂടുതൽ പ്രശ്‍നങ്ങൾക്ക് കാരണമാകുന്നത്.  കൂടാതെ ധാരാളം പ്രോടീൻ അടങ്ങിയിട്ടുള്ള രണ്ട് ഭക്ഷണങ്ങൾ കഴിക്കുന്നതിനിടയിൽ ഏറ്റവും കുറഞ്ഞത് 2 മണിക്കൂറെങ്കിലും ഇടവേള ഉണ്ടായിരിക്കണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News